Thursday, June 27, 2013

'ലോകസുന്ദരനും' ലോകസുന്ദരിയും ഒന്നിക്കുമോ? ഐശ്വര്യയുടെ സമ്മതം കിട്ടിയാല്‍ മാത്രം മതി


സൗന്ദര്യം കൂടിപ്പോയതിന് സൗദിയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടപിടിച്ച് ലോകശ്രദ്ധനേടിയ സുന്ദരനെ സ്ത്രീകളായാലും പുരുഷന്‍മാരായാലും അത്രപെട്ടന്നൊന്നും മറക്കില്ല. ആ സംഭവത്തിനുശേഷവും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ യുഎഇയിലെ സുന്ദരനു കഴിഞ്ഞു. സൗദിയിലെ മോഡലും ഫോട്ടോഗ്രാഫറുമായ ഒമര്‍ ബൊര്‍ക്കാന്‍ അല്‍ ഗാല എന്ന യുവാവാണ് മൂന്നംഗസംഘത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. സ്ത്രീകളുടെ നിയന്ത്രണം പോകും വിധം സുന്ദരന്മാരാണെന്നതായിരുന്നു ഇവര്‍ക്കു മേല്‍ ആരോപിച്ച കുറ്റം. ഇക്കാര്യത്തില്‍ പിന്നീട് പല വാദങ്ങളും ഉണ്ടായി. അതവിടെ നില്‍ക്കട്ടെ ഇനി പറായന്‍ പോകുന്നത് ഒരു പുതിയ കാര്യമാണ്. ഒമറിന് ഒരു ആഗ്രഹം, നമ്മുടെ ഐശ്വര്യാറായിമായി ഒന്നിക്കണമെന്ന്. തനിക്ക് ഐശ്വര്യാ റായിയുടെ കൂടെ അഭിനയിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നാണ് ഈ സുന്ദരന്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബോളിവുഡ് എന്നാല്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ഐശ്വര്യാ റായിയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നുമാണ് ഒമര്‍ പറഞ്ഞത്. എന്നാല്‍ തന്‍രെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഒമര്‍ കരുതുന്നത്. കാരണം ഒമറിനെയും ഐശ്വര്യയെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ ബോളിവുഡില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ . പ്രസവത്തിനു ശേഷം ഐശ്വര്യ സിനിമയിലേക്ക് തിരിച്ചുവരുന്നതിനേ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.

കഴിഞ്ഞദിവസം ഐശ്വര്യയുടെ ലണ്ടനില്‍നിന്നുള്ള സുന്ദരമായ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. വീണ്ടും നായികാരംഗത്തേക്കുള്ള പ്രവേശനം താമസിക്കില്ലെന്ന മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇത്തരമൊരു സിനിമ ചെയ്യാന്‍ ഐശ്വര്യ സമ്മതം മൂളിയാല്‍ നിര്‍മിക്കാനും കഥയും റെഡിയാണെന്നാണ് വിവരങ്ങള്‍ . എന്തായാലും സിനിമ ഇറങ്ങിയാല്‍ കോടികളുടെ ലാഭം കൊയ്‌തെടുക്കുമെന്നതില്‍ സംശയമില്ല. സൗന്ദര്യത്തില്‍ ലോകമെമ്പാടും പ്രശസ്തരായ രണ്ടുപേര്‍ ഒന്നിക്കുമ്പോള്‍ അത് ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ഐശ്വര്യ നേരത്തെ ലോകപ്രസിദ്ധിനേടിയെങ്കിലും ഒമര്‍ ഈയടുത്താണ് പ്രശസ്തനായത്. ഏപ്രില്‍ മാസം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പുരുഷന്മാരെ നാടുകടത്തിയ സംഭവമാണ് ആദ്യം വാര്‍ത്തയായത്. സൗന്ദര്യത്തിന്റെ പേരില്‍ പുറത്താക്കിയെന്നായിരുന്നു വിവരണം.

പിന്നീടങ്ങോട്ട് പ്രസിദ്ധനായെന്നു മാത്രമല്ല ചില സിനിമകളില്‍ നിന്നും ക്ഷണവും ലഭിച്ചു. യുഎഇയില്‍ നിന്നും ഇവരെ പുറത്താക്കിയതിന് കാരണം സൗന്ദര്യം കൂടിപ്പോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ പവലിയനില്‍ ഒരു കലാകാരിയെ സംശയാസ്പദമായി കണ്ടതാണ് നടപടിക്കുകാരണമെന്നായിരുന്നു യുഎഇ നല്കുന്ന വിശദീകരണം.

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive