Wednesday, June 26, 2013

ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക്ക് വേണം; ഈ മഴക്കാലത്തുതന്നെ അവര്‍ ഒന്നിക്കും


മീരയോട് എല്ലാവര്‍ക്കും ദേഷ്യമാണ്. എന്നാല്‍ മീരയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പലര്‍ക്കും മീരയോട് ദേഷ്യമല്ല, സംഘടനയുടെ പിടിവാശികൊണ്ട് അഭിനയിപ്പിക്കാതിരിക്കുന്നതാണ്. ഏറെ നാള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ മീര അടുത്തിടെ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലായിരുന്നു. സനിമയില്‍ പഴയപോലെ മികച്ച വേഷങ്ങളുമായി സജീവമാവുകതന്നെയാണ് തന്റെ ഉദ്ദേശമെന്ന് മീരവ്യക്തമാക്കിയിരുന്നു. അതുകണ്ട് കുറേപേര്‍ മീരയെ മനസില്‍കണ്ട് പദ്ധതികളൊരുക്കി. പേരുദോഷം ഒരുപാട് ഉണ്ടാക്കിയെങ്കിലും നല്ല അഭിനയ പ്രതിഭയായ മീരയെ സംവിധായകര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ വിലക്കു മറികടക്കാന്‍ പറ്റില്ലല്ലോ. പുതുതായി ഒരു സിനിമയിലും മീരാ ജാസ്മിനെ ഉള്‍പ്പെടുത്തേണ്ട എന്നുവരെ സംഘടന തീരുമാനമെടുത്തു. മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഒരുപാട് ചിത്രങ്ങളിലേക്ക് നായികയായി കണ്ടുവച്ചിരുന്നെങ്കിലും എല്ലാവരും മീരയെ ഒഴിവാക്കി പുതിയ നടിമാരെ വച്ച് ഷൂട്ടിങ് തുടങ്ങി. മണിച്ചിത്രത്താഴിലെ മോഹല്‍ലാല്‍ കഥാപാത്രം ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു മീര ഒരു പ്രിയജര്‍ശന്‍ ചിത്രത്തില്‍ വേഷമിടാനൊരുങ്ങിയത്.

മീരയാണ് ഇതിലെ നായികയെന്ന് പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ ഇടപെടലിലൂടെ ഒഴിവാക്കി. അതിനിടെ ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര നായികയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവിടെയും സമ്മര്‍ദ്ദങ്ങള്‍ വന്നു. വിലക്ക് വന്നു. ഇതില്‍നിന്നും മീരയെ ഒഴിവാക്കി, അമലാ പോളിനെ നായികയാക്കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാവരും തഴയുമ്പോഴും മീരയെ സഹായിക്കാന്‍ ആരുമില്ലെന്ന് കരുതരുത്. മീരയെ ആവശ്യമുള്ളവരുണ്ട്. അവര്‍ മീരയെ വച്ച് സിനിമയെടുക്കുകയും ചെയ്യുന്നു. വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്മിനും പ്രധാന വേഷം ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ . ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്ന കെ.വി. മോഹന്‍കുമാരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍. എസ്.ആര്‍.ടി. സിനിമയുടെ ബാനറില്‍ ആനന്ദകുമാറും എസ്.ആര്‍.ടി. ട്രാവല്‍സ് ഉടമ സുന്ദര്‍രാജനുമാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ടെ കാവശ്ശേരിയില്‍ നേരത്തെ തുടങ്ങിയിരുന്നു.

എന്നാല്‍, ബഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രമേ അനൂപ് മേനോന്‍ മഴനീര്‍ത്തുള്ളികള്‍ ടീമിനൊപ്പം ചേരൂ. എന്തായാലും അപ്രഖ്യാപിത വിലക്കിനിടെ വീണ്ടുകിട്ടിയ സൗഭാഗ്യമായാണ് മീര ഇതിനെ കണക്കാക്കുന്നത്. അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന സ്‌റ്റേജ് ഷോയ്ക്കിടെ കൃത്യമായി പ്രോഗ്രാമിന്റെ റിഹേഴ്‌സലിന് കൃത്യമായി പങ്കെടുക്കാതെ അടുക്കും ചിട്ടയുമില്ലാതെ മീര പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന മീരയെ സംഘടന താക്കീത് നല്‍കിയിരുന്നു. മീര റിഹേഴ്‌സലിന് എത്താതിരുന്നതിനാല്‍ പരിപാടി വേറെ നടിയെ വച്ച് അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല, മീര സ്ഥിമായി മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ മീര അനുഭവിക്കുന്നുണ്ടെന്ന് മീര മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive