Friday, June 7, 2013

ഇതെങ്ങനെ ഈ ചെറുപ്പം? - പറയുമോ മമ്മൂക്കാ



ഈ ചോദ്യം ആരും ചോദിച്ചുപോകും! എത്ര നാളായി ഈ മുഖം കാണാന്‍ തുടങ്ങിയിട്ട്, ഒരു വാര്‍ധക്യത്തിന്റെ ഒരു ലാഞ്ചന പോലും ആ മുഖത്ത് കണ്ടിട്ടുണ്ടോ, സിനിമയിലൊഴികെ. അതിനാല്‍ മമ്മൂട്ടിയോടെ ആ രഹസ്യം രഹസ്യമായി ചോദിക്കാന്‍ കൊതിക്കുന്നവരാണ് ഏറെപേരും.

മമ്മൂക്കയുടെ പുതിയ നായിക നൈല ഉഷയ്ക്ക് അ്ത്തരമൊരു അവസരം കി്ട്ടിയപ്പോള്‍ ചോദിച്ചു പ്രായത്തിന്റെ ഗുട്ടന്‍സ്. ഞാന്‍ മമ്മൂക്കയോടു ചോദിച്ചു, ഇത്ര ചെരുപ്പമായിരിക്കുന്നത് വല്ല ലേഹ്യം കഴിച്ചിട്ടാണോ എന്ന്. മമ്മൂക്കയ്ക്ക് ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടെന്നാണല്ലോ നമ്മള്‍ പറയാറ്. അല്ലാതെ മമ്മൂക്കയുടെ പ്രായത്തിന്റെ കാര്യമൊന്നും നമുക്ക് ചിന്തിക്കാനേ പറ്റില്ലല്ലോ. ഇപ്പോഴത്തെ യുവാക്കളെക്കാള്‍ എത്രയോ സ്‌റ്റൈലിഷാണ് മമ്മൂക്ക - ഉഷ പറഞ്ഞു.

സലീം അഹമ്മദിന്റെ പുതിയ ചിത്രം കുഞ്ഞനന്തന്റെ കട' യിലെ നായികയാണ് റേഡിയോ ജോക്കി കൂടിയായ നൈല ഉഷ.

കുഞ്ഞനന്തന്റെ കടയുടെ ഷൂട്ടിംഗ് മികച്ച അനുഭവമായിരുന്നു. മമ്മൂട്ടിയുമൊത്ത് അഭിനയിക്കുക എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. എന്നാല്‍ ലോക്കേഷനില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഷൂട്ടിംഗിനിടെ മമ്മൂട്ടിയാണ് അഭിനയിക്കുന്നതെന്ന് ഒരിക്കലും തോന്നിപ്പിച്ചില്ലെന്നും നൈല പറഞ്ഞു.

ഇപ്പോള്‍ തന്നെ കാണുന്ന എല്ലാവര്‍ക്കും ചോദിക്കാനുള്ളത് മമ്മൂട്ടി എങ്ങനെ ഉണ്ടായിരുന്നു എന്നാണ്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചു എന്നതും വലിയ സംഭവമായിരിക്കുകയാനെന്നും നൈന പറഞ്ഞു

No comments:

Post a Comment

Like us on Face Book https://www.facebook.com/movierocking

Blog Archive