Friday, August 16, 2013

ഭര്‍ത്താവിന്റെ മുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യ ! അത്യപൂര്‍വ ദൃശ്യത്തിന് ആരാധകര്‍ കാത്തിരിക്കുന്നു






ബോളിവുഡിലെ ഇപ്പോഴത്തെ മിന്നും താരം, ചിന്തിക്കാനൊന്നുമില്ല... കരീന കപൂര്‍ തന്നെ. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്ന് ചിലര്‍ വിട്ടുനില്‍ക്കും. ചിലര്‍ക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ ആരും വിളിക്കില്ല. എന്നാല്‍ ഇവിടെ കരീനയുടെ കാര്യം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. സെയ്ഫ്‌മൊത്തുള്ള വിവാഹം കഴിഞ്ഞിട്ടും ബോളിവുഡില്‍ കരീനയുടെ കുതിപ്പിന് യാതൊരുവിധത്തിലുമുള്ള തടസവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല. കരീനയുടെ പുതിയ കഥ കേട്ടാല്‍ ചിരിച്ചുപോകും. ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിക്കുന്നത്. എ്ന്നാല്‍ ഇവര്‍ ഒരുമിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. നായികയായല്ല, മറിച്ച് ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുക എന്നതാണ് പ്രത്യേകത. ഭര്‍ത്താവിനുമുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് മുന്‍പ് സെയ്ഫ് പറഞ്ഞിരുന്നു. അതേപോലെ ഓണ്‍സ്‌ക്രീനില്‍ സെയ്ഫ് മറ്റ് നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ശുഭപര്യവസായിയായ ജീവിതം പോലെ വെള്ളിത്തിരയിലും ഹാപ്പി എന്‍ഡിംഗ് ഉണ്ടാകുമോ എന്നാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്.നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ഓടുന്ന കുതിരപ്പുറത്ത് ഇരിക്കാനാണ് ഇഷ്ടമെന്ന് ഹന്‍സിക, ചിമ്പുവിനെ മനസില്‍കണ്ട് ആര്യയ്ക്ക് മറുപടി

അല്‍പം പ്രശസ്തിയൊക്കെ ആവുമ്പോഴേക്കും ചില നടിമാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലു പ്രകടമായ മാറ്റം വരുന്നത് സാധാരണമായിരിക്കുന്നു. പ്രത്യേകിച്ചു തമിഴില്‍ . ആദ്യമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുകയും പിന്നെ ചിലത് വിജയം കാണുകയും ചെയ്യുന്നതോടെ ആളാകെ മാറും.

ഇവിടെ പറഞ്ഞു വരുന്നത് തമിഴ് സിനിമാനടിമാരില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഹന്‍സിക മൊത്‌വാനിയുടെ കാര്യമാണ്. നിരവധി ചിത്രങ്ങളാണ് ഹന്‍സികയ്ക്ക് ഇപ്പോള്‍ തമിഴില്‍ ഉണ്ടായിരിക്കുന്നത്. നടി ഒന്നാം സ്ഥാനത്താണെന്നു പറയുന്നതിലും തെറ്റില്ല. കാജല്‍ അഗര്‍വാള്‍, അമലാപോള്‍, അനുഷ്‌ക, നയന്‍താര, തമന്ന, സമന്ത, തപസി, തൃഷ എന്നിവരാണ് യഥാക്രമം ഹന്‍സികയ്ക്കു പിന്നിലുള്ളത്. വിപണി മൂല്യമുള്ള ഈ നടിയെ നായികയാക്കാന്‍ മുന്‍നിര നടന്മാരും സംവിധായകരും ആഗ്രഹിക്കുന്നു. പ്രതിഫലമായി ഒരു കോടി ചോദിച്ചാല്‍ കൊടുക്കാന്‍ നിര്‍മ്മാതാക്കളും ഒരുക്കം. ഇതുകണ്ടപ്പോള്‍ ഹന്‍സികയുടെ സ്വഭാവമാകെ മാറി. അതിനൊരു പ്രധാന തെളിവ് ഇതാണ്. ആര്യ നായകനായ ചേട്ടൈ പരാജയമടഞ്ഞതിനാല്‍ ഇനി കക്ഷിയോടൊപ്പം അഭിനയിക്കില്ലെന്ന് നടി തീരുമാനിച്ചിരിക്കുന്നു. സിനിമ പ്രദര്‍ശനത്തിനെത്തുന്നതു വരെ ഹന്‍സികയുടെ നാവില്‍നിന്ന് ആര്യയെ പുകഴ്ത്തുന്ന വര്‍ത്തമാനങ്ങളാണ് കേട്ടുകൊണ്ടിരുന്നത്. ഇങ്ങനെയൊരാളെ ഞാനിതുവരെ കണ്ടിട്ടില്ലെന്നുവരെ പറഞ്ഞുകളഞ്ഞു. എന്നാല്‍ ചിത്രം പൊളിഞ്ഞപ്പോള്‍ ഹന്‍സികയുടെ നിലപാടും മാറി. ഇക്കാര്യം അറിയാതെ ഈയിടെ ആര്യ തന്റെ പുതിയ ചിത്രത്തിലേക്ക് ഹന്‍സികയെ ശുപാര്‍ശ ചെയ്തു. നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ നടി ഓഫര്‍ നിരസിച്ചുകൊണ്ടു പറഞ്ഞത് ഓടുന്ന കുതിരപ്പുറത്തിരിക്കാനാണ് തനിക്കാഗ്രഹമെന്നാണ്.

അതു കേട്ടപ്പോള്‍ ആര്യയ്ക്ക് ആര്യയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയിട്ടുണ്ടാവും. കാരണം ഹന്‍സികയും ചിമ്പുവും ഇപ്പോള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നു എന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇതിനകം വാര്‍ത്തയായതാണ്. അതുകൊണ്ടുതന്നെ ഓടുന്ന കുതിര എന്നുദ്ദേശിച്ചത് ചിമ്പുവിനെയാണോ എന്നും തമിഴകത്ത് ചോദ്യമുയരുന്നുണ്ട്. ഇതുമത്രമല്ല, ഇപ്പോള്‍ നടി നേരിട്ട് ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നു. സമീപകാലത്ത് ഹന്‍സിക കരാറായ എ.ആര്‍ . മുരുകദാസിന്റെ ചിത്രത്തിലേക്ക് ഒരു കോടിയാണ് പ്രതിഫലമായി നടി ആവശ്യപ്പെട്ടത്. സാധിക്കുമെങ്കില്‍ തരിക, അല്ലെങ്കില്‍ എന്നെ വിട്ടേക്കുക എന്നാണത്രെ നടി പറഞ്ഞത്. 'എനിക്ക് മുരുകദാസിനെ വിശ്വാസമാണ്. നായകന്‍ ശിവകാര്‍ത്തികേയനാണെന്നതൊന്നും എന്റെ പരിഗണനയിലില്ല. നല്ല ബാനറാണോ, നല്ല കഥയാണോ ഞാന്‍ അഭിനയിക്കും. പക്ഷേ പ്രതിഫലം പറഞ്ഞതു കിട്ടണം.' നിര്‍മ്മാണക്കമ്പനി സമ്മതിച്ചു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കും. ഇതാണ് ഇപ്പോഴത്തെ ഹന്‍സികയുടെ രീതി. എന്നാല്‍ താരം ഇങ്ങനെയായി തീര്‍ന്നതിന് കാരണം ഇതൊക്കെയായിരുന്നു. 'ഒരു കല്‍ ഒരു കണ്ണാടി' കോമഡി ചിത്രമായിരുന്നെങ്കിലും ഹന്‍സികയ്ക്ക് കുതിപ്പു നല്‍കിയ ചിത്രമായിരുന്നു അത്.

പിന്നീട് ചെയ്ത 'ചേട്ടൈ'യില്‍ അഞ്ജലിയും നായികാ സ്ഥാനത്തുണ്ടായിരുന്നെങ്കിലും പടം പരാജയപ്പെട്ടെങ്കിലും ഗ്ലാമറിന്റെ മെഴുപ്പുകൊണ്ട് ഹന്‍സിക പിടിച്ചുനില്‍ക്കുകയായിരുന്നു. സുന്ദര്‍ സി. സംവിധാനം ചെയ്ത 'തീയാ വേലൈ ശെയ്യണം കുമാരു' എത്തിയതോടെ നടി തമിഴില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചു. ഹന്‍സികയെ കിട്ടുമെങ്കില്‍ മാത്രമേ ഈ കഥ സിനിമയാക്കൂ, അല്ലെങ്കില്‍ വേറെ കഥ നോക്കാം എന്ന് സുന്ദര്‍ സി. പറഞ്ഞപ്പോള്‍ നിര്‍മ്മാണക്കമ്പനി ഏറെ ത്യാഗം സഹിച്ചാണ് നടിയെ സഹകരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ നടിയുടെ സൗന്ദര്യവും അതിന്റെ അനാവൃത ദൃശ്യങ്ങളും ഏറെ സഹായിച്ചു. സംവിധായകനും നായികനടിയും ഇപ്പോള്‍ പ്രതിഫലക്കാര്യത്തിലും മുന്നിലാണ്. സിങ്കം2 വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. പ്രദര്‍ശനത്തിനെത്താനുള്ള ബിരിയാണി, വാല് എന്നിവയും വിജയപ്രതീക്ഷ നല്‍കുന്നവയാണ്.

Friday, July 5, 2013

ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന് ദിലീപിന് പ്രതിഫലമായി ഏഴു കോടി



ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന്  ദിലീപിന് പ്രതിഫലമായി ഏഴു കോടി

ദിലിപ് അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ച് ചരിത്രം കുറിക്കാന്‍ പോകുന്നു. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദിലീപ് അഭിനയിക്കാന്‍ പോകുന്നത്. സായിബാബയില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോട്ട്. ഇത് ആദ്യമായണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ ഹ്യൂമര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ചരിത്രം കുറിച്ച ദിലീപിന്റെ പുതിയ ആത്മീയ വേഷം വലിയ വിജയം നേടുമെന്നാണ് കരുതുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക. ഇത് ആദ്യമായാണ് മോളിവുഡിന് പുറത്ത് ദിലീപ് അഭിനയിക്കുന്നത്. പുറത്ത് അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തന്നെ ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നു എന്നതും അത്ഭുതം തന്നെയാണ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Saturday, June 29, 2013

മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല



മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല

കൊച്ചി: ന്യൂ ജനറേഷന്‍ മലയാള സിനിമകളുടെ പ്രതീകമായിക്കഴിഞ്ഞ വി.കെ. പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തില്‍നിന്ന് മീര ജാസ്മിന്‍ പുറത്തായി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം മലയാളത്തിലും തമിഴിലും നിരവധ നല്ല പ്രോജക്റ്റുകള്‍ നഷ്ടപ്പെട്ടിട്ടുള്ള മീര തിരിച്ചുവരവിനു കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രഹരം.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. മീര മികച്ച നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതു തുടരുകയാണ്.

വി.കെ.പിയുടെ പുതിയ ചിത്രമായ മഴനീര്‍ത്തുള്ളികളില്‍ അനൂപ് മേനോന്റെ നായികയായി മീരയെത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ഇപ്പോള്‍ അനൂപ് തന്നെയാണിതു നിഷേധിച്ചിരിക്കുന്നത്.

മീര ഈ പ്രോജക്റ്റില്‍ ഇല്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റായിരുന്നു. ഇതു മാത്രമായിരുന്നു അനൂപിന്റെ പ്രതികരണം.

Thursday, June 27, 2013

'ലോകസുന്ദരനും' ലോകസുന്ദരിയും ഒന്നിക്കുമോ? ഐശ്വര്യയുടെ സമ്മതം കിട്ടിയാല്‍ മാത്രം മതി






സൗന്ദര്യം കൂടിപ്പോയതിന് സൗദിയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടപിടിച്ച് ലോകശ്രദ്ധനേടിയ സുന്ദരനെ സ്ത്രീകളായാലും പുരുഷന്‍മാരായാലും അത്രപെട്ടന്നൊന്നും മറക്കില്ല. ആ സംഭവത്തിനുശേഷവും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ യുഎഇയിലെ സുന്ദരനു കഴിഞ്ഞു. സൗദിയിലെ മോഡലും ഫോട്ടോഗ്രാഫറുമായ ഒമര്‍ ബൊര്‍ക്കാന്‍ അല്‍ ഗാല എന്ന യുവാവാണ് മൂന്നംഗസംഘത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. സ്ത്രീകളുടെ നിയന്ത്രണം പോകും വിധം സുന്ദരന്മാരാണെന്നതായിരുന്നു ഇവര്‍ക്കു മേല്‍ ആരോപിച്ച കുറ്റം. ഇക്കാര്യത്തില്‍ പിന്നീട് പല വാദങ്ങളും ഉണ്ടായി. അതവിടെ നില്‍ക്കട്ടെ ഇനി പറായന്‍ പോകുന്നത് ഒരു പുതിയ കാര്യമാണ്. ഒമറിന് ഒരു ആഗ്രഹം, നമ്മുടെ ഐശ്വര്യാറായിമായി ഒന്നിക്കണമെന്ന്. തനിക്ക് ഐശ്വര്യാ റായിയുടെ കൂടെ അഭിനയിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നാണ് ഈ സുന്ദരന്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബോളിവുഡ് എന്നാല്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ഐശ്വര്യാ റായിയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നുമാണ് ഒമര്‍ പറഞ്ഞത്. എന്നാല്‍ തന്‍രെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഒമര്‍ കരുതുന്നത്. കാരണം ഒമറിനെയും ഐശ്വര്യയെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ ബോളിവുഡില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ . പ്രസവത്തിനു ശേഷം ഐശ്വര്യ സിനിമയിലേക്ക് തിരിച്ചുവരുന്നതിനേ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.

കഴിഞ്ഞദിവസം ഐശ്വര്യയുടെ ലണ്ടനില്‍നിന്നുള്ള സുന്ദരമായ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. വീണ്ടും നായികാരംഗത്തേക്കുള്ള പ്രവേശനം താമസിക്കില്ലെന്ന മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇത്തരമൊരു സിനിമ ചെയ്യാന്‍ ഐശ്വര്യ സമ്മതം മൂളിയാല്‍ നിര്‍മിക്കാനും കഥയും റെഡിയാണെന്നാണ് വിവരങ്ങള്‍ . എന്തായാലും സിനിമ ഇറങ്ങിയാല്‍ കോടികളുടെ ലാഭം കൊയ്‌തെടുക്കുമെന്നതില്‍ സംശയമില്ല. സൗന്ദര്യത്തില്‍ ലോകമെമ്പാടും പ്രശസ്തരായ രണ്ടുപേര്‍ ഒന്നിക്കുമ്പോള്‍ അത് ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ഐശ്വര്യ നേരത്തെ ലോകപ്രസിദ്ധിനേടിയെങ്കിലും ഒമര്‍ ഈയടുത്താണ് പ്രശസ്തനായത്. ഏപ്രില്‍ മാസം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പുരുഷന്മാരെ നാടുകടത്തിയ സംഭവമാണ് ആദ്യം വാര്‍ത്തയായത്. സൗന്ദര്യത്തിന്റെ പേരില്‍ പുറത്താക്കിയെന്നായിരുന്നു വിവരണം.

പിന്നീടങ്ങോട്ട് പ്രസിദ്ധനായെന്നു മാത്രമല്ല ചില സിനിമകളില്‍ നിന്നും ക്ഷണവും ലഭിച്ചു. യുഎഇയില്‍ നിന്നും ഇവരെ പുറത്താക്കിയതിന് കാരണം സൗന്ദര്യം കൂടിപ്പോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ പവലിയനില്‍ ഒരു കലാകാരിയെ സംശയാസ്പദമായി കണ്ടതാണ് നടപടിക്കുകാരണമെന്നായിരുന്നു യുഎഇ നല്കുന്ന വിശദീകരണം.

Wednesday, June 26, 2013

ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക്ക് വേണം; ഈ മഴക്കാലത്തുതന്നെ അവര്‍ ഒന്നിക്കും


മീരയോട് എല്ലാവര്‍ക്കും ദേഷ്യമാണ്. എന്നാല്‍ മീരയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പലര്‍ക്കും മീരയോട് ദേഷ്യമല്ല, സംഘടനയുടെ പിടിവാശികൊണ്ട് അഭിനയിപ്പിക്കാതിരിക്കുന്നതാണ്. ഏറെ നാള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ മീര അടുത്തിടെ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലായിരുന്നു. സനിമയില്‍ പഴയപോലെ മികച്ച വേഷങ്ങളുമായി സജീവമാവുകതന്നെയാണ് തന്റെ ഉദ്ദേശമെന്ന് മീരവ്യക്തമാക്കിയിരുന്നു. അതുകണ്ട് കുറേപേര്‍ മീരയെ മനസില്‍കണ്ട് പദ്ധതികളൊരുക്കി. പേരുദോഷം ഒരുപാട് ഉണ്ടാക്കിയെങ്കിലും നല്ല അഭിനയ പ്രതിഭയായ മീരയെ സംവിധായകര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ വിലക്കു മറികടക്കാന്‍ പറ്റില്ലല്ലോ. പുതുതായി ഒരു സിനിമയിലും മീരാ ജാസ്മിനെ ഉള്‍പ്പെടുത്തേണ്ട എന്നുവരെ സംഘടന തീരുമാനമെടുത്തു. മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഒരുപാട് ചിത്രങ്ങളിലേക്ക് നായികയായി കണ്ടുവച്ചിരുന്നെങ്കിലും എല്ലാവരും മീരയെ ഒഴിവാക്കി പുതിയ നടിമാരെ വച്ച് ഷൂട്ടിങ് തുടങ്ങി. മണിച്ചിത്രത്താഴിലെ മോഹല്‍ലാല്‍ കഥാപാത്രം ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു മീര ഒരു പ്രിയജര്‍ശന്‍ ചിത്രത്തില്‍ വേഷമിടാനൊരുങ്ങിയത്.

മീരയാണ് ഇതിലെ നായികയെന്ന് പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ ഇടപെടലിലൂടെ ഒഴിവാക്കി. അതിനിടെ ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര നായികയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവിടെയും സമ്മര്‍ദ്ദങ്ങള്‍ വന്നു. വിലക്ക് വന്നു. ഇതില്‍നിന്നും മീരയെ ഒഴിവാക്കി, അമലാ പോളിനെ നായികയാക്കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാവരും തഴയുമ്പോഴും മീരയെ സഹായിക്കാന്‍ ആരുമില്ലെന്ന് കരുതരുത്. മീരയെ ആവശ്യമുള്ളവരുണ്ട്. അവര്‍ മീരയെ വച്ച് സിനിമയെടുക്കുകയും ചെയ്യുന്നു. വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്മിനും പ്രധാന വേഷം ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ . ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്ന കെ.വി. മോഹന്‍കുമാരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍. എസ്.ആര്‍.ടി. സിനിമയുടെ ബാനറില്‍ ആനന്ദകുമാറും എസ്.ആര്‍.ടി. ട്രാവല്‍സ് ഉടമ സുന്ദര്‍രാജനുമാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ടെ കാവശ്ശേരിയില്‍ നേരത്തെ തുടങ്ങിയിരുന്നു.

എന്നാല്‍, ബഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രമേ അനൂപ് മേനോന്‍ മഴനീര്‍ത്തുള്ളികള്‍ ടീമിനൊപ്പം ചേരൂ. എന്തായാലും അപ്രഖ്യാപിത വിലക്കിനിടെ വീണ്ടുകിട്ടിയ സൗഭാഗ്യമായാണ് മീര ഇതിനെ കണക്കാക്കുന്നത്. അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന സ്‌റ്റേജ് ഷോയ്ക്കിടെ കൃത്യമായി പ്രോഗ്രാമിന്റെ റിഹേഴ്‌സലിന് കൃത്യമായി പങ്കെടുക്കാതെ അടുക്കും ചിട്ടയുമില്ലാതെ മീര പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന മീരയെ സംഘടന താക്കീത് നല്‍കിയിരുന്നു. മീര റിഹേഴ്‌സലിന് എത്താതിരുന്നതിനാല്‍ പരിപാടി വേറെ നടിയെ വച്ച് അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല, മീര സ്ഥിമായി മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ മീര അനുഭവിക്കുന്നുണ്ടെന്ന് മീര മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

Friday, June 21, 2013

പൂനം പാണ്ഡയുടെ കന്യകാത്വം നശിപ്പിച്ചതാര് ? താന്‍ കന്യകയല്ലെന്ന് താരം


അമിത നഗ്നതാ പ്രദര്‍ശനവുമായി പൂനം പാണ്ഡെയുടെ നഷാ തീയറ്ററുകളിലെത്തുന്നതും കാത്തിരിക്കുകായാണ് ആരാധകര്‍ അതിനിടെയാണ് പൂനം വെടിപൊട്ടിച്ചത്. പൂനം ട്ിറ്ററിലൂടെ പറഞ്ഞു.. താന്‍ കന്യകയല്ലെന്ന്. ഇത് കേട്ടപ്പോള്‍ എത്ര പേര്‍ ഞെട്ടിയിട്ടുണ്ടാകും എന്നത് വേറെ കാര്യം. എന്തായാലും സംഭവം സത്യമായിരിക്കും. അപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്. ആരാണ് കന്യകാത്വം നശിപ്പിച്ചതെന്ന്. ഇത്രയും തുറന്നു പറഞ്ഞ പൂനം അതുംകൂടെ പറയണമെന്നാണ് ആരാധകരുടെ ആവശ്യം. ഇനി പൂനത്തിന്റെ നാവില്‍നിന്ന് അതും വീഴുമോ.. എന്തായാലും അടുത്ത ട്വീറ്റിനായി കാത്തിരിക്കാം.. പാപ്പരാസികള്‍ അവരുടെ വഴിയെയും ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായതിനാല്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സെലിബ്രിറ്റി എന്നാണ് പൂനം പാണ്ഡെ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പൂനം പാണ്ഡെയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. പൂനം പാണ്ഡെയുടെ ചിത്രമായ 'നഷ' അമിതമായ ശരീരപ്രദര്‍ശനവുംചൂടന്‍ രംഗങ്ങളും കൊണ്ട് സമൃദ്ധമാണ്. പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. 'ജിസം' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു!

കരീനയെ ഗാഢമായി ചുംബിക്കാന്‍ ഇമ്രാന്‍ ഹഷ്മി, ഏറ്റുവാങ്ങാന്‍ നടി കാത്തിരിക്കുന്നു



പണ്ടൊക്കെ പറയാറുണ്ട് മലയാള സിനിമയില്‍ ടിജി രവിയോ ബാലന്‍ കെ. നായരോ ഉണ്ടെങ്കില്‍ ഒരു ബലാത്സംഗം ഉറപ്പാണെന്ന്. അതുപോലെയാണ് ഇമ്രാന്‍ ഹഷ്മിയുടെ കാര്യം. ഹഷ്മി നായകനാകുന്ന സിനിമയിലെല്ലാം നായിക നടിമാരുടെ ചെഞ്ചുണ്ടില്‍ അതിതീവ്രമായും ഗാഢമായും ചുംബിച്ചിച്ചിരിക്കും.

എന്നാല്‍ അടുത്തതായി ഹഷ്മി ചുംബിക്കാന്‍ പോകുന്നത് കരീനാ കപൂറിനെയാണ്. ഇപ്പോള്‍ ആദ്യമായി കരീനയുടെ നായകനാകുമ്പോഴും അദ്ദേഹം ആ പതിവു തെറ്റിക്കാന്‍ ഹഷ്മിക്കാവില്ലെന്നു മാത്രമല്ല, ചുംബനം ഏറ്റുവാങ്ങാന്‍ കരീന ആകാംക്ഷയോടെ കാത്തിരിക്കുന്നതായാണ് വാര്‍ത്തകള്‍ . കരീന കപൂറും ഇമ്രാന്‍ ഹഷ്മിയും തീവ്രപ്രണയകഥ പറയുന്ന ഒരു പുതിയ ബോളിവുഡ് ചിത്രത്തില്‍ നായികാ നായകന്മാരായി അഭിനയിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കരീനയും ഹഷ്മിയും തമ്മിലുള്ള ചുംബനം സിനിമയുടെ വാണിജ്യ വിജയത്തില്‍ വലിയ പങ്കു വഹിക്കുമെന്നതിനാലും നായകന്‍ ഹഷ്മിയാകുമ്പോള്‍ ചുംബനരംഗം ആളുകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുമെന്നതിനാലും ഇങ്ങനെയൊരു അതിമനോഹര ചുംബനരംഗം ഈ സിനിമയുടെ തിരക്കഥയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരീനയുടെ വലിയ ആരാധകനാണ് താനെന്നും അവരെപ്പോലെ ഇത്രയധികം കഴിവുറ്റ പ്രഗത്ഭയായ ഒരു അഭിനേത്രിക്കൊപ്പം അഭിനയിക്കാനാവുന്നത് വലിയ കാര്യമാണെന്നും, എന്നാല്‍ താനും കരീനയും ഏറെ വൈരുദ്ധ്യങ്ങളുള്ള ജോഡിയാണെന്നും, പക്ഷേ വൈരുദ്ധ്യമുള്ള ജോഡികള്‍ തമ്മില്‍ ആണ് സ്‌ക്രീനില്‍ എല്ലായ്‌പ്പോഴും മികച്ച കെമിസ്ട്രി ഉണ്ടാവുന്നതും കൂടുതല്‍ സെക്‌സിയായി തോന്നിക്കാറുള്ളതും' എന്ന് അടുത്തിടെ ഇമ്രാന്‍ ഹഷ്മി ഒരു പ്രമുഖ ഇംഗഌഷ് വെബ്‌സെറ്റിനോട് അഭിപ്രായപ്പെട്ടു. ഇതേ വെബ്‌സൈറ്റില്‍ തന്നെ 'വളരെയധികം ആരാധകരുള്ള ഇമ്രാന്‍ ഹഷ്മിയുടെ നായികയായി അഭിനയിക്കാന്‍ ഏറെ ആകാംക്ഷയോടെയാണ് താന്‍ കാത്തിരിക്കുന്നതെ'ന്ന് കരീനയും അഭിപ്രായപ്പെട്ടിരുന്നു. 'ബത്തമീസ് ദില്‍' എന്നാണ് സിനിമയ്ക്ക് നല്കിയിരിക്കുന്ന പേരെന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നും സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ഏറെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരുക്കുന്ന ഒരു പ്രണയകഥയാണ് ഈ ചിത്രം ദൃശ്യവത്ക്കരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . നവാഗതനായ അക്ഷയ് റോയ് ആണ് ഈ പ്രണയചിത്രത്തിന്റെ സംവിധായകന്‍. ഏകതാ കപൂറിന്റെ ബാലാജി പ്രൊഡക്ഷനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും

പുതുതലമുറയിലെ താരം നിവിന്‍ പോളിയും നസ്‌റിയ നസീമും വീണ്ടും ഒന്നിക്കുന്നു. ഓംശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും താരജോഡികളാകുന്നത്. 'നേര'ത്തിന്റെ വന്‍ വിജയത്തിനുശേഷമാണ് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് മിഥുനാണ്. ഓഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം റൊമാന്റിക് കോമഡിയാണെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം 'നെഞ്ചോട് ചേര്‍ത്ത്' എന്ന ആല്‍ബം ഗാനം ഹിറ്റായതിന് ശേഷമാണ് നിവിന്‍ -നസ്‌റിയ ജോഡി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്നാണ് 'നേരം' സിനിമയില്‍ ഇവര്‍ എത്തുന്നത്.

Wednesday, June 19, 2013

ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്



ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്

ഹോളിവുഡില്‍ പ്രശസ്തയായ ഒരു നടിയെ കൈയ്യും കാലും ചങ്ങലയ്ക്കിട്ട് വെള്ളം നിറച്ച ഗ്ലാസ് കൂട്ടിലടച്ചു. മരണത്തോട് മല്ലിട്ട നടി ഒടുവില്‍ ദൈവാദീനം കൊണ്ട് രക്ഷപ്പെട്ടു.ഇത് യഥാര്‍ത്ഥ സംഭവം തന്നെ പക്ഷെ നടി തന്റെ പുതിയ ചിത്രച്ചിന്റെ ഭാഗമായി നടത്തിയ അഭിനയമാണ് നടിയുടെ ജീവന് തന്നെ ഭീഷണിയായി മാറിയത് . ഹോളിവുഡ് നടി ഇസ്ല ഫിഷറിനാണ് ഇത്തരം ഒരു അമളി വന്നു പിണഞ്ഞത്.

നൊ യൂ സീ മി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് സംഭവം. കൈയ്യും കാലും ചങ്ങലയാല്‍ ബന്ധിച്ച ഇസ്ലയെ സിനിമാ പ്രവര്‍ത്തകരാണ് വെള്ളം നിറച്ച ഗ്ലാസ് ടാങ്കില്‍ അടച്ചത്. കുറച്ചു സമയത്തിനു ശേഷം ചങ്ങലയില്‍ നിന്ന് മോചിതയായി നായിക രക്ഷപ്പെട്ടു പുറത്തു വരുന്നതായാണ് രംഗം.എന്നാല്‍ ചങ്ങലയില്‍ നിന്ന് പുറത്തു വരാന്‍ നായികയ്ക്ക് കഴിഞ്ഞില്ല. രണ്ടര മിനിറ്റോളം വെള്ളത്തിനടിയില്‍ നായിക മരണത്തോട് മല്ലടിച്ചുവെന്നാണ് വിവരങ്ങള്‍.

ശ്വാസം കിട്ടാതെ പിടഞ്ഞ നായികയ്ക്ക് അവസാന നിമിഷം ചങ്ങലകള്‍ ഊരിയെറിയാന്‍ സാധിച്ചതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചുറ്റും കൂടി നിന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നടിയെ രക്ഷിക്കാന്‍ കഴിയാത്തതും നായികയ്ക്ക് തിരിച്ചടിയായി.

രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു



രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രമ്യ നമ്പീശന്‍ മലയാള സിനിമയില്‍ സജീവമാകുന്നു. ഇംഗ്ലീഷിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ശേഷം ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍ എന്ന പുതിയ സിനിമയിലാണ് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ മുഖവുമായി രമ്യ എത്തുന്നത്. സിനിമയില്‍ പത്തു വയസുകാരന്റെ അമ്മയായിട്ടാണ് രമ്യ വേഷമിടുന്നത്.

നവാഗതനായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മുസ്ലീം പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. പിഗ്മാന്‍, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയാണ് രമ്യയുടെ നായകന്‍.ചെറുപ്പത്തില്‍ വിവാഹിതരും രക്ഷിതാക്കളുമായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബാലതാരമായും നായികയായും മലയാള സിനിമയില്‍ എത്തിയ സനൂഷയുടെ സഹോദരന്‍ സനൂപും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രമണ്യനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്



മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്

മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ പരീക്ഷിക്കുന്ന മോഹന്‍ലാല്‍ പുതിയ ഒരു പരീക്ഷത്തിനൊരുങ്ങുന്നു. വി.എം.വിനുവിന്റെ ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഹാപ്പി സിംഗ് എന്ന സര്‍ദാര്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ദീപു കരുണാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടനാണ് വി.എം.വിനുവും മോഹന്‍ ലാലും ഒന്നിച്ച ആദ്യ സിനിമ. പത്തു വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Sunday, June 16, 2013

കണ്ണീര്‍ വില്‍പ്പനയ്ക്ക് വെക്കരുതെന്ന് മാധ്യമങ്ങളോട് മോഹന്‍ലാല്‍


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനുപയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുനീരിനെ വില്‍പ്പനയ്ക്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത എല്ലാവരും ഉപേക്ഷിക്കണം. ‘ഇത് ഒരു മനുഷ്യസ്‌നേഹിയുടെ അപേക്ഷയാണ്. സ്‌നേഹവും നന്മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്’. തന്റെ ബ്ലോഗിലെ പരാമര്‍ശം വഴിവിട്ട് ചര്‍ച്ചയ്ക്കുപയോഗപ്പെടുത്തിയവരെ ഓണ്‍ലൈന്‍ മാസികയിലെ ജീവിതനൗക എന്ന സ്വന്തം കോളത്തില്‍ മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു.
താന്‍ വിവാദവ്യവസായികളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ ആഘോഷത്തെ പറ്റി വേവലാതി പൂണ്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുകളായി എന്റെ ബ്ലോഗിലെ ചില വാചകങ്ങള്‍ മാത്രം എഴുതി കാണിക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, ഇതിനായി നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു ലാല്‍ തുടര്‍ന്നു.

ബാലേട്ടനുശേഷം വിഎം വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു


കൊച്ചി: 2003ല്‍ ഇറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച മോഹന്‍ലാലും വി.എം.വിനുവും പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നാകുന്നു. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു മുഴുനീള ഗുസ്തിക്കാരന്റെ റോള്‍ ആയിരിക്കും മോഹന്‍ലാലിന്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് വിനുവിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുക.
മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരനായി എത്തുന്ന സിനിമയും കോമഡി ചിത്രമാണ്. ബാംഗ്ലൂരിലും പഞ്ചാബിലുമായി ചിത്രം ഷൂട്ട് ചെയ്യും.

ഉടന്‍ വിവാഹിതയാകുമെന്ന് മീരാ നന്ദന്‍, വരന്‍ സിനിമയില്‍ നിന്നോ ?





മുല്ല എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയനായികയായി മാറിയ മീരനന്ദന്‍ വിവാഹിതയാകുന്നു. കൊച്ചിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് മീര തന്റെ വിവാഹക്കര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വരന്‍ ആരാണെന്നോ വിവാഹം എപ്പോഴാണെന്നോ വെളിപ്പെടുത്താന്‍ മീര തയ്യാറായില്ല. സിനിമാ ജീവിതത്തിന്റെ തിരക്കുകള്‍ കാരണം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നേരത്തെ മീര പ്രതികരിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കവേ തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് മീര ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് മീര ബിഗ് സ്‌ക്രീനിലെത്തുകയായിരുന്നു. ഇപ്പോള്‍ മീര അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചുവരികയാണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത മീര മോഹന്‍ലാലിനൊപ്പം ലോക്പാല്‍ എന്ന സിനിമയിലും അഭിയിച്ചിരുന്നു. നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയുമാണ് മീര. എന്നാല്‍ വരന്‍ സിനിമാരംഗത്തുനിന്നാണോ എന്ന കാര്യം മീര വെളിപ്പെടുത്തിയില്ല. കൂടുതല്‍ വിവരങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ .

Saturday, June 15, 2013

തൃഷ സിനിമ വിടുന്നു; ഇനി കുടുംബ ജീവിതത്തിലേക്ക്


ചെന്നൈ: മോഡലിംഗിലൂടെ വെള്ളിത്തിരയിലെത്തിയ തെന്നിന്ത്യന്‍ സുന്ദരി തൃഷ അഭിനയ ജീവിതത്തോട് വിട പറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തുതന്നെ വിവാഹിതയാകുന്ന തൃഷ സിനിമാ ജീവിതം വിട്ട് കുടുംബ ജീവിതത്തിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്.
തന്റെ ഒരകന്ന ബന്ധുവിനെത്തന്നെയാണ് വീട്ടുകാരുടെ സമ്മതത്തോടെ തൃഷ ജീവിതപങ്കാളിയാക്കാന്‍ പോകുന്നതെന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. ജയം രവിയുടെ നായികയായി ‘ഭൂലോകം’, ജീവയുടെ നായികയായി ‘എന്‍ട്രെന്‍ട്രും പുന്നഗൈ’, ഒരേ സമയം തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ‘റം’ എന്നിവയാണ് തൃഷ നായികയായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങള്‍. ഇവയുടെ ഷൂട്ടിംഗ് അവസാനിച്ചാല്‍ സുന്ദരി വിവാഹത്തിലേക്ക് കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പ്രമുഖ തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു


ചെന്നൈ: നിരവധി സിനിമകളില്‍ മികവാര്‍ന്ന വേഷമിട്ട മുതിര്‍ന്ന തമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അന്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തു.
1979 ല്‍ ഭാരതിരാജയ്‌ക്കൊപ്പം ചേര്‍ന്ന മണിവണ്ണന്‍ ഇവിടെ നിന്നാണ് സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. സത്യരാജിനെ നായകനാക്കി നാഗരാജ ചോളന്‍ എംഎ എംഎല്‍എ എന്ന ചിത്രമാണ് ഒടുവില്‍ സംവിധാനം ചെയ്തത്. കഴിഞ്ഞ മെയ് 10 നായിരുന്നു ചിത്രം തീയറ്ററുകളില്‍ എത്തിയത്.
കോയമ്പത്തൂര്‍ ജില്ലയിലെ സുലൂര്‍ ആണ് ജന്‍മദേശം. തമിഴിനെക്കൂടാതെ മലയാളം, തെലുങ്ക്, ഹിന്ദി, ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. രജനീകാന്തും കമല്‍ഹാസനും തുടങ്ങി ഇന്ന് തമിഴ്‌സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന യുവതാരങ്ങള്‍ക്കൊപ്പവും സഹതാരവേഷങ്ങളില്‍ മണിവണ്ണന്‍ അഭിനയിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കില്‍ നസ്‌റിയ പ്രയോഗിച്ച സൂത്രം പാരയായി; ‘ഇന്നലെ വന്നൊരു പീക്കിരിപ്പെണ്ണ്’സൂപ്പര്‍സ്റ്റാറുകളെ കടത്തിവെട്ടാമോ? മമ്മൂട്ടിയുടെ ലൈക്ക് കൂട്ടി ആരാധകര്‍ കലിയടക്കി

Nazriya facebook page likesസൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും കൗമാരതാരം നസ്‌റിയ നസീമിന്റെയും ഫെയ്‌സ്ബുക്ക് ഫാന്‍ പേജിലെ ലൈക്കാണ് ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആറ് ലക്ഷത്തില്‍ താഴെയായിരുന്നു മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ലൈക്ക്. അതേസമയം, 2012 ഡിസംബര്‍ 10ന് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ച നസ്‌റിയയ്ക്കാകട്ടെ ദിവസങ്ങള്‍ക്കകം സൂപ്പര്‍താരങ്ങളുടെ ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് ആറ് ലക്ഷത്തിലേറെ ലൈക്ക് നേടിയത്. ‘ഇന്നലെ വന്നൊരു പീക്കിരി പെണ്ണ്’മമ്മൂട്ടിയെ മറികടന്നാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ? പിന്നെ നസ്രിയയ്‌ക്കെതിരെ പടയൊരുക്കമായി.
എതിരാളിയെ ലഭിച്ചതോടെ കൂടുതല്‍ കരുത്തുറ്റതായി മാറി. ഇപ്പോള്‍ നസ്രിയയെ മമ്മൂട്ടി വീണ്ടും മറികടന്നു. 6.33 ലക്ഷത്തിലേറെയാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് ലൈക്ക്. മലയാളസിനിമയില്‍ വര്‍ഷങ്ങളായുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ സൂത്രപ്പണി നടത്തിയാണ് നസ്രിയ ലൈക്ക് കൂട്ടിയത്. സമാനമായ പേജുകള്‍ അഡ്മിന്റെ സമ്മതത്തോടെ കൂട്ടിച്ചേര്‍ക്കാനുള്ള (മെര്‍ജ്) ഓപ്ഷന്‍ ഫെയ്‌സ്ബുക്കിലുണ്ട്. ഈ ഓപ്ഷന്‍ ഉപയോഗിച്ചാണ് നസ്രിയ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടിയത്.

നസ്രിയ നസീമിന്റെ വിവിധ ആരാധകരുടെ എണ്‍പതോളം പേജുകളാണ് നസ്രിയ തന്റെ പേജിനോട് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ പേജുകള്‍ക്ക് ലഭിച്ച ലൈക്കുകളും നസ്രിയയുടെ പേജിന് ലഭിച്ചു. അതേസമയം, സൂപ്പര്‍താരങ്ങളുമായി മത്സരത്തിനില്ലെന്നും തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നുമാണ് നസ്രിയ സംഭവത്തോട് പ്രതികരിച്ചത്. 

ലെനയും ഇപ്പോള്‍ ടു ഹോട്ട്



ലെനയും ഇപ്പോള്‍ ടു ഹോട്ട്

പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന 'അയാള്‍' എന്ന ചിത്രത്തിലാണ് ലെന 'ഹോട്ടാ'കുന്നു. 'അയാളി'ല്‍ ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രമായ പുള്ളുവന്റെ രഹസ്യകാമുകിയായ ദേവകി എന്ന അന്തര്‍ജ്ജനമായാണ് ലെന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്റേടിയും സമര്‍ത്ഥയുമാണ് ദേവകി. ലാലിന്റെ പുള്ളുവനും ലെനയുടെ ദേവകി അന്തര്‍ജ്ജനവും തമ്മില്‍ ഇഴുകിച്ചേര്‍ന്നഭിനയിച്ചിരിക്കുന്ന ചില ചൂടന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ്.

ലെനയെപ്പോലെ ലാലും ഇതാദ്യമാണ് ഇത്തരം ഹോട്ട് രംഗത്ത് അഭിനയിക്കുന്നത്. 60 കളിലെ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് 'അയാള്‍' എത്തുന്നത്. മൂന്നു സ്ത്രീകളെ ഒരു പോലെ സ്‌നേഹിക്കുന്ന പുള്ളുവനായ ഗുരുദാസന്‍ എന്ന നായകനായിട്ടാണ് ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രണ്ട് ഭാര്യമാരുള്ള ഗുരുദാസന്റെ രഹസ്യകാമുകിയാണ് ദേവകി അന്തര്‍ജ്ജം.

ഗുരുദാസന്റെ രണ്ടു ഭാര്യമാരും രഹസ്യ കാമുകിയും വ്യത്യസ്ത സ്വഭാവക്കാരാണ്. ഒരാള്‍ക്ക് അയാളോട് പ്രണയമാണ് മറ്റൊരാള്‍ക്ക് കാമവും ഇനിയൊരാള്‍ക്ക് അയാളുമായുള്ള ബന്ധം ഒരു കടമ മാത്രമാണ്. ഈ മൂന്ന് സ്ത്രീകളുമായുള്ള ബന്ധങ്ങള്‍ക്കിടയില്‍ പെട്ട് വീര്‍പ്പുമുട്ടുന്ന ഗുരുദാസന്റെ കഥയാണ് 'അയാള്‍' പറയുന്നത്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെ താനിതിനു മുന്‍പ് അവതരിപ്പിച്ചിട്ടില്ലെന്ന് ലെന പറയുന്നു. പ്രണയവും സദാചാരവും കാമവുമെല്ലാം ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.

Friday, June 14, 2013

കളിമണ്ണില്‍ ശ്വേതയുടെ ഗ്ലാമര്‍ നൃത്തം വേണ്ടി വന്നു : ബ്ലെസ്സി



കളിമണ്ണില്‍ ശ്വേതയുടെ ഗ്ലാമര്‍ നൃത്തം വേണ്ടി വന്നു : ബ്ലെസ്സി

ഷൂട്ടിംഗിന്റെ തുടക്കം മുതല്‍ വിവാദങ്ങളിലായ കളിമണ്ണിന്റെ സംവിധായകന്‍ ബ്ലെസി പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. കളിമണ്ണിലെ നായിക ശ്വേതാ മേനോനെ കൊണ്ട് ഗ്ലാമര്‍ നൃത്തം ചെയ്യിപ്പിച്ചത് സംബന്ധിച്ചാണ് ബ്ലെസി പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. മുംബൈ തെരുവില്‍ നടക്കുന്ന ഗാനരംഗത്തില്‍ നായികയുടെ ഗ്ലാമര്‍ വേഷം ആവശ്യമായിരുന്നു. അധോലോകവുമായി ബന്ധമുള്ള കഥാപാത്രമായാണ് സുനില്‍ ഷെട്ടി അഭിനയിക്കുന്നത്. സുനില്‍ ഷെട്ടിയെ അന്വേഷിച്ചെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥയാണ് ശ്വേതമേനോന്‍. ബോളിവുഡ് രീതിയിലാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.തന്റെ മറ്റു ചിത്രങ്ങളിലൊന്നും ഇത്തരം ഗാനരംഗങ്ങള്‍ ഉപയോഗിച്ചിട്ടില്ല, അതിന്റെ ആവശ്യവും ഇല്ലായിരുന്നു. എന്നാല്‍ കളിമണ്ണില്‍ എനിക്കത് ചെയ്യേണ്ടി വന്നു. കളിമണ്ണില്‍ ഒരു നര്‍ത്തകിയുടെ റോളുള്ള ശ്വേതയെ കൊണ്ട് ഗ്ലാമര്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. മികച്ച രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച ശ്വേത നൃത്തം ഗംഭീരമാക്കിയെന്നും ബ്ലെസി പറഞ്ഞു.

ഷാരൂഖിന് പ്രിയങ്കയോട് പ്രണയം; ഭാര്യ ഗൗരിഖാന് ദേഷ്യവും



ഷാരൂഖിന് പ്രിയങ്കയോട് പ്രണയം; ഭാര്യ ഗൗരിഖാന് ദേഷ്യവും

ഉറ്റ സുഹൃത്തായ പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ നിന്നും ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ വിട്ടു നിന്നത് പ്രിയങ്കയും ഷാരൂഖും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ . പ്രിയങ്ക ചോപ്രയുടെ അച്ഛന്‍ അശോക് ചോപ്ര ഇക്കഴിഞ്ഞ ജൂണ്‍ 10 നാണ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരിച്ചത്. ബോളിവുഡിലെ പല പ്രമുഖരും പങ്കെടുത്തിരുന്നെങ്കിലും കൂട്ടുകാരിയായ ഗൗരി മരണാനന്തര ചടങ്ങുകളില്‍ നിന്ന് വിട്ടു നിന്നത് ശ്രദ്ധേയമായിരുന്നു.

മുന്‍പ് പല പരിപാടികളിലും ചടങ്ങുകളിലും ഷാരൂഖിനൊപ്പം പ്രിയങ്കയെ കണ്ടത് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ പരക്കാന്‍ ഇടയാക്കിയിരുന്നു. ഷാരൂഖിനോട് അഭിപ്രായം ചോദിച്ചാണ് പ്രിയങ്ക പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ ഗൗരിഖാനെ അസ്വസ്ഥയാക്കിയെന്നും ഇതാകാം അശോക് ചോപ്രയുടെ മരണാനന്തര ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഗൗരിയെ പ്രേരിപ്പിച്ചതെന്നും ചില മാധ്യമ പപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tuesday, June 11, 2013

അമ്മ ഷോയില്‍ ഞങ്ങള്‍ വെള്ളമടിച്ചു ഫിറ്റല്ലായിരുന്നു: മുകേഷ്

അമ്മ ഷോയില്‍ ഞങ്ങള്‍ വെള്ളമടിച്ചു ഫിറ്റല്ലായിരുന്നു: മുകേഷ്

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ അടുത്തിടെ ഒരു ഗംഭീര താരനിശ നടത്തി. ദുബായിലായിരുന്നു ആദ്യ ഷോ. മലയാളത്തിലെ ചെറുതും വലുതുമായ താരങ്ങളെല്ലാം ഒന്നിച്ച ഒരു അടിപൊളി ഷോ. താരനിശയില്‍ പങ്കെടുക്കാന്‍ ഭൂരിപക്ഷം താരങ്ങളും ഒരു വിമാനത്തില്‍ ഒന്നിച്ചായിരുന്നു യാത്ര. ആട്ടവും പാട്ടുമായി ഒരു അടിപൊടി ട്രിപ്പ് തന്നെയായിരുന്നു ഇത്. പക്ഷേ, ഒരു കുഴപ്പം പറ്റി. വിമാനം ലാന്‍ഡ് ചെയ്തപ്പോഴേക്കും താരങ്ങള്‍ക്കെതിരേ കുപ്രചാരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. മദ്യപിച്ചു ഫിറ്റായാണ് ഇവര്‍ വിമാനത്തിനുള്ളില്‍ അടിച്ചു പൊളിച്ചതെന്ന്. ഇതിന് പിന്തുണയേകുന്ന ചില സീനുകള്‍ ചില ചാനലുകളിലും പ്രത്യേക്ഷപ്പെട്ടു. ഇതോടെ ആരാധകരുള്‍പ്പെടെയുള്ളവര്‍ ഉറപ്പിച്ചു. ഇവന്‍മാര്‍ അടിച്ചു പൊളിച്ചത് മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ച ആവേശത്തിലാണെന്ന്. സംഭവം നടന്നിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. പശുവും ചത്തു മോരിന്റെ പുളിയും പോയി എന്നു പറയുന്നതുപോലെ ഇതു സംബന്ധിച്ച വിവാദങ്ങളും അവസാനിച്ചു. 

എന്നാല്‍, ഇപ്പോള്‍ നടന്‍ മുകേഷ് വിവാദത്തിനു വിശദീകരണവുമായി എത്തിയിരിക്കുന്നു. ഞങ്ങള്‍ അടിച്ചു പൊളിച്ചത് മദ്യത്തിന്റെ ലഹരിയിലല്ലെന്നാണ് മുകേഷ് വിശദീകരിക്കുന്നത്. സിനിമാക്കാരെ ഏതെങ്കിലും തരത്തില്‍ ആക്ഷേപിക്കുന്നത് ജനങ്ങള്‍ക്ക് എപ്പോഴും സന്തോഷമാണെന്നും അത് ശരിയല്ലെന്നും മുകേഷ് പറയുന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭാവനയില്‍ കഥകള്‍ മെനയുകയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്ന നടന്‍ സിദ്ദിഖ് പോലും വെള്ളമടിച്ച് ലക്കുകെട്ടായിരുന്നു വിമാനത്തില്‍ യാത്രചെയ്തിരുന്നതെന്ന് ആളുകള്‍ പറഞ്ഞുകളഞ്ഞു. ചില മഞ്ഞപ്പത്രക്കാര്‍ താരങ്ങളെ അപമാനിക്കുകയെന്ന ലക്ഷ്യം വച്ച് നടക്കുകയാണ് മുകേഷ് ആരോപിച്ചു.

എക്‌സെസുകാരുടെ ഫോണില്‍ വിളിച്ചാല്‍ മമ്മൂട്ടി പറയും മദ്യം കഴിക്കെരുതെന്ന്



എക്‌സെസുകാരുടെ ഫോണില്‍ വിളിച്ചാല്‍ മമ്മൂട്ടി പറയും മദ്യം കഴിക്കെരുതെന്ന്

മദ്യവിരുദ്ധ സന്ദേശവുമായി നടന്‍ മമ്മൂട്ടി രംഗത്ത്. സംസ്ഥാന എക്‌സൈസ് വകുപ്പിലെ ഫോണിലേക്ക് വിളിച്ചാല്‍ മമ്മൂട്ടിയുടെ മദ്യവിരുദ്ധസന്ദേശം കേള്‍ക്കാനാകും.

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മദ്യത്തിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മമ്മൂട്ടിയുടെ സന്ദേശം ഡയലര്‍ ടോണായി കേള്‍പ്പിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എക്‌സൈസ് വകുപ്പിന്റെ ഫോണുകളിലേക്ക് വിളിച്ചാല്‍ ഈ സന്ദേശം കേള്‍ക്കാനാകും.ദൈവത്തിന്റെ സ്വന്തം നാടായ കേരളം മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിത്താഴരുതെന്നാണ് മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന. മദ്യത്തോടും മയക്കുമരുന്നിനോടും 'നോ' പറയാന്‍ മദ്യവിരുദ്ധ സന്ദേശത്തിലൂടെ മമ്മൂട്ടി ആഹ്വാനം ചെയ്യുന്നുണ്ട്.

Sunday, June 9, 2013

സേതുരാമയ്യര്‍ മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നു, ജഗതി വീണ്ടും ക്യാമറയ്ക്കുമുന്നില്‍ വരുമോ


ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ മലയാള സിനിമയില്‍ ചരിത്രം രചിച്ച സിനിമകള്‍. മമ്മൂട്ടി എന്ന മഹാനടന്റെ ഉജ്ജ്വല പ്രകടനം സാധ്യമായ ഈ സിനിമാപരമ്പരയിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഏറെ സമയമെടുത്ത്, റിസര്‍ച്ച് ചെയ്ത് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുകയാണ് എസ് എന്‍ സ്വാമി. 'തിരക്കഥാ രചന പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതും ഒരു മര്‍ഡര്‍ മിസ്റ്ററിയാണ്. മമ്മൂട്ടിയുടെ ഡേറ്റിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്' സ്വാമി പറയുന്നു. നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ മൊബൈലിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ബാബ കല്യാണിയാണ് എസ് എന്‍ സ്വാമിയുടെ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ എന്നീ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം.

സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പുതിയ സിനിമയില്‍ ഉണ്ടാകില്ല.

മഞ്ജുവിനെ കിട്ടിയില്ല, മീരയെ അഭിനയിപ്പിച്ചാല്‍ പ്രശ്‌നം, ഒടുവില്‍ നറുക്ക് ..........................




സത്യന്‍ അന്തിക്കാട് തന്റെ പുതിയ സിനിമ ഒരുക്കുന്നത് ഫഹദ് ഫാസിലിനെ നായകനാക്കിയാണ്. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതുന്ന ഈ സിനിമ ഒരു സാധാരണക്കാരന്റെ ജീവിതപോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഈ സിനിമയിലൂടെ മഞ്ജു വാര്യര്‍ മടങ്ങിയെത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ പിന്നീട് സത്യന്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. മഞ്ജു വാര്യര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നും മഞ്ജു എന്നെങ്കിലും തിരിച്ചുവരുമെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു സിനിമയെടുക്കുമെന്നും സത്യന്‍ പറഞ്ഞിരുന്നു. പിന്നീട് കേട്ടത്, സത്യന്‍ അന്തിക്കാടിന്റെ പ്രിയനായികയായ മീരാ ജാസ്മിന്‍ ഈ സിനിമയില്‍ ഫഹദിന്റെ ജോഡിയാകും എന്നാണ്. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യന്‍ സിനിമകളില്‍ മീരയായിരുന്നു നായിക. തന്റെ നായികയെ തിരഞ്ഞ് ക്ഷമകെട്ട് ഒടുവില്‍ മീരാ ജാസ്മിനെ തന്നെ നായികയാക്കാന്‍ സത്യന്‍ അന്തിക്കാട് തീരുമാനിച്ചതായി ആയിരുന്നു വിവരം. എന്നാല്‍ മീരയ്‌ക്കെതിരെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നതുകൊണ്ട് അഭിനയിപ്പിച്ചാല്‍ പുലിവാലാകും. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയില്‍നിന്ന് മീരയെ ഒഴിവാക്കിയെന്ന് കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. അന്തിക്കാടിന്റെ സിനിമയിലും മീരയെ തഴയുമെന്നും സൂചനയുണ്ടായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. പേരുദോഷം മാറാതെ ഇനി മീരയുടെ കാര്യം കട്ടപ്പൊകയാവും. ഒടുവില്‍ സത്യന്‍ അന്തിക്കാട് നായികാ സ്ഥാനത്തേക്ക് തെരഞ്ഞു കണ്ടെത്തിയ മുഖം അമലാ പോളിന്റെതാണ്. ഫഹദിന്റെ നായികയായി എത്തുന്നത് അമലാ പോള്‍ ആണെന്നാണ് ഏറ്റവും പുതിയ വിവരം. അമലയുമായി സത്യന്‍ ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മലയാളത്തില്‍ റണ്‍ ബേബി റണ്‍, ആകാശത്തിന്റെ നിറം തുടങ്ങിയ സിനിമകളില്‍ അമലാ പോള്‍ നായികയായിരുന്നു. ഇതില്‍ റണ്‍ ബേബി റണ്ണിലെ അമലയുടെ പെര്‍ഫോമന്‍സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിജയ് നായകനായ 'തലൈവാ' ആണ് അമല പോളിന്റെ അടുത്ത റിലീസ്.

Saturday, June 8, 2013

കുഞ്ഞനന്തന്‍ കട തുറന്നു


മലയോരപ്രദേശത്തെ ശാന്തസുന്ദരമായ ഗ്രാമമാണ് വട്ടിപ്പുറം. അവിടെ നാട്ടുകാര്‍ ഒത്തുകൂടുന്ന ഒരു ജങ്ഷനുണ്ട്. അല്പം തിരക്കുള്ള സ്ഥലം. വായനശാല മുതല്‍ പലചരക്ക് കടവരെയുള്ള ഒരു സ്ഥലം. ഇവിടം വരാതെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വട്ടിപ്പുറത്തെ ഏക ബസ്സും വന്നുനില്ക്കുന്ന സ്ഥലംകൂടിയാണിത്.

ഇവിടെയാണ് കുഞ്ഞനന്തന്റെ പലചരക്ക് കടയുള്ളത്. കുഞ്ഞനന്തന്റെ കടതന്നെയാണ് ഇവിടെ ഏററവും പ്രാധാന്യം നല്കുന്നത്. കാരണം കുഞ്ഞനന്തന്‍ വെറും കട നടത്തിപ്പുകാരന്‍ മാത്രമല്ല. തനിക്കുചുററും ജീവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട്, അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന നന്മയുള്ള മനുഷ്യന്‍.

പാരമ്പര്യമായി കൈമാറി ലഭിച്ചതാണ് കുഞ്ഞനന്തന് ഈ കട. അതുകൊണ്ടുതന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗ്രാമീണതയുടെ നിഷ്‌കളങ്കതയ്‌ക്കൊപ്പം വ്യക്തമായ ജീവിതാഭിപ്രായങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കുഞ്ഞനന്തന് വട്ടിപ്പുറം ഗ്രാമത്തില്‍ ഒതുങ്ങിജീവിക്കാനാണ് ആഗ്രഹം.
വിവാഹിതനാണ് കുഞ്ഞനന്തന്‍. ഭാര്യ ചിത്തിര. രണ്ട് കുട്ടികളുമുണ്ട്. പ്രണയിച്ചു വിവാഹിതരായവരാണ്. ഇപ്പോള്‍ സഹകരണ ബാങ്കില്‍ പിഗ്മി കളക്ഷന്‍ എടുക്കുന്ന ജോലിയുണ്ട് ചിത്തിരയ്ക്ക്. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് അവര്‍ പരസ്പരം തിരിച്ചറിയുന്നത്. രണ്ടുപേരും വ്യത്യസ്തങ്ങളായ ചിന്തകളുടെ ഉടമകളാണെന്ന്.

കടയെ മാത്രം സ്‌നേഹിച്ച് ജീവിക്കുന്ന കുഞ്ഞനന്തന്‍. തന്നെ മാത്രം ആശ്രയിച്ചുകഴിയുന്ന വീട്ടുകാരെ മാത്രമല്ല, ചുററുമുള്ളവരെയും സഹായിക്കണമെന്ന് ചിന്തിക്കുന്ന കുഞ്ഞനന്തന്‍. ഇന്നത്തെ യുവതലമുറകളുടെ ചിന്തകളോട് ഒട്ടും യോജിപ്പില്ലാത്ത കുഞ്ഞനന്തന്‍. സ്‌നേഹസമ്പന്നന്‍.

എന്നിട്ടും കൂടെ കഴിയുന്ന ഭാര്യയുമായി പിരിയാന്‍ ഒടുവില്‍ തീരുമാനിക്കുമ്പോള്‍ എവിടെയാണ് പ്രശ്‌നം? സ്വന്തം കാലില്‍ നില്ക്കാന്‍ ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാര്യ ചിത്തിരയ്ക്ക് എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ സ്‌നേഹം തിരിച്ചറിയാന്‍ കഴിയാത്തത്.
ഇവരുടെ പ്രശ്‌നങ്ങള്‍ നര്‍മത്തോടെ അവതരിപ്പിക്കുകയാണ് 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തിലൂടെ.

ദേശീയ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനുശേഷം സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞനന്തന്റെ കട' എന്ന ചിത്രത്തില്‍ കുഞ്ഞനന്തനായി മമ്മൂട്ടി അഭിനയിക്കുന്നു. പുതുമുഖം നൈല ഉഷയാണ് ചിത്തിരയായി പ്രത്യക്ഷപ്പെടുന്നത്. ദുബായിലെ ഹിററ് 96.7 എഫ്.എം. റേഡിയോ ജോക്കിയായ നൈല ഉഷ തിരുവനന്തപുരം സ്വദേശിനിയാണ്. ദുബായില്‍ സ്ഥിരതാമസമാക്കിയ നൈല ആദ്യ ചിത്രത്തില്‍തന്നെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള ത്രില്ലിലാണ്.
ബാലചന്ദ്രമേനോന്‍, സലിംകുമാര്‍, സിദ്ധിക്, യവനിക ഗോപാലകൃഷ്ണന്‍, മാസ്റ്റര്‍ നവനീത്, ബേബി എസ്തര്‍ തുടങ്ങിയവരാണ് കുഞ്ഞനന്തന്റെ കടയിലെത്തുന്ന മറ്റു പ്രമുഖര്‍.

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ഈ ചിത്രത്തില്‍ സിങ്ക് സൗണ്ട് കൈകാര്യം ചെയ്യുന്നത്. അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദ് തന്നെ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്.

''കേരളത്തില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇത്രയും സാക്ഷരതയുള്ള ഈ നാട്ടില്‍ എങ്ങനെ ഇതു സംഭവിക്കുന്നു എന്നതിന്റെ രസകരമായ അന്വേഷണവും തിരിച്ചറിയുന്ന ചില യാഥാര്‍ഥ്യങ്ങളുമാണ് ഇന്നത്തെ സാഹചര്യങ്ങളെ പശ്ചാത്തലമാക്കി കുഞ്ഞനന്തന്റെ കടയില്‍ ദൃശ്യവത്കരിക്കുന്നത്.''-സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, കല-ജ്യോതിഷ്ശങ്കര്‍, മേക്കപ്പ്-പട്ടണം റഷീദ്, പട്ടണം ഷാ, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്-രാം ദാസ് മാത്തൂര്‍, എഡിററര്‍-വിജയ്ശങ്കര്‍, ചീഫ് അസോസിയേററ് ഡയരക്ടര്‍-പ്രജിത്ത് ജി., അസിസ്റ്റന്റ് മാനേജര്‍-ബേബി പണിക്കര്‍, മനുരാമന്‍, ഇന്ദു നമ്പൂതിരി, ജോണ്‍പോള്‍, പ്രസന്നന്‍, നൗഫല്‍, പ്രൊഡക്ഷന്‍ മാനേജര്‍-മസൂദ്, പശ്ചാത്തല സംഗീതം ഐസക്ക് തോമസ്സ് കൊട്ടുകാപ്പള്ളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-കിഷോര്‍ പുറക്കാട്ടിരി, രാജേഷ് ഏലൂര്‍.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും

ലാല്‍ ജോസ്-മമ്മൂട്ടി ടീമിന്റെ 'ഇമ്മാനുവലി'ന്റെ വിജയാരവം തീരും മുന്‍പേ, ലാല്‍ ജോസ് അടുത്ത ചിത്രത്തിലേക്ക് കടന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുക്കുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ പുരോഗമിക്കുന്നു. 'എത്സമ്മ എന്ന ആണ്‍കുട്ടി'ക്കു ശേഷം കുഞ്ചാക്കോ ബോബന് തനിമയുള്ള കഥാപാത്രം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ലാല്‍ ജോസ്. ചിത്രത്തില്‍ ഹൗസ്‌ബോട്ട് നടത്തിപ്പുകാരനായ ഗോപന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. 

കെട്ടിലും മട്ടിലും കഥാപാത്രത്തിനുവേണ്ടി ചാക്കോച്ചന്‍ ഏറെ മാറിയിട്ടുണ്ട്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ടൂറിസ്റ്റ് ഹൗസ്‌ബോട്ടിലെ നൃത്തക്കാരിയായ കൈനകരി ജയശ്രീയുടെ വേഷമാണ് നമിതയ്ക്ക്. ക്ലാസിക്കല്‍ ഡാന്‍സുകാരിയായ കഥാപാത്രത്തിനുവേണ്ടി നമിത ഡാന്‍സ് പഠിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷമ്മി തിലകന്‍, ശിവജി ഗുരുവായൂര്‍, ഹരിശ്രീ അശോകന്‍, അനുശ്രീ, ബിന്ദു പണിക്കര്‍, പൊന്നമ്മ ബാബു, ഇര്‍ഷാദ്, ഷിജു, ജോജു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കുട്ടനാട്ടിന്റെ പശ്ചാത്തലത്തില്‍ ലാല്‍ ജോസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ചിത്രം റംസാന് തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍.

അണിയറശില്പികള്‍ ബാനര്‍ : ബാല്‍ക്കണി സിക്‌സ് എന്റര്‍ടൈനര്‍, നിര്‍മാണം:ഷെബിന്‍ ബക്കര്‍, സുല്‍ഫി അസീസ്, കഥ, തിരക്കഥ, സംഭാഷണം: എം. സിന്ധുരാജ്, സംവിധാനം : ലാല്‍ ജോസ്, ഛായാഗ്രഹണം:എസ്. കുമാര്‍ സംഗീതം:വിദ്യാസാഗര്‍, ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ, വസ്ത്രാലങ്കാരം: ഷീബാ റോഹന്‍, കലാസംവിധാനം:ഗോകുല്‍ദാസ്, മോഹന്‍ദാസ്, പ്രൊഡ. മാനേജര്‍ : അനില്‍, പ്രൊഡ. കണ്‍ട്രോളര്‍ : വിനോദ് ഷൊര്‍ണൂര്‍. 


ആട്ടിന്‍കുട്ടിയുടെ ധര്‍മസങ്കടങ്ങള്‍ കുഞ്ചാക്കോ ബോബന്‍

''കുട്ടനാടന്‍ ഭൂമികയില്‍ ഒരു ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞാന്‍. കുട്ടനാട്ടിലെ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് എന്റെ കഥാപാത്രമായ ഗോപന്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേഷംകെട്ടുന്ന ചെറുപ്പക്കാരന്‍. കുട്ടനാട്ടില്‍നിന്ന് പുറപ്പെട്ടെങ്കിലും ഫോര്‍ട്ട് കൊച്ചിയില്‍ എത്താത്ത ജീവിതം. പുള്ളിപ്പുലിയെപ്പോലുള്ള ചേട്ടന്മാര്‍ക്കിടയില്‍പ്പെട്ടുപോകുന്ന ആട്ടിന്‍കുട്ടി. ജീവിതയാത്രയില്‍ ആ ആട്ടിന്‍കുട്ടി പുള്ളിപ്പുലിയാകുന്ന കഥയാണിത്.'' 

കുട്ടനാടന്‍ നര്‍മക്കാഴ്ചകള്‍ ലാല്‍ ജോസ് (സംവിധായകന്‍)


''കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരു മുഴുനീള ചിത്രം ഒരുക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ആ സങ്കല്പത്തിന് അനുയോജ്യമായ ഒരു കഥ സിന്ധുരാജ് പറഞ്ഞപ്പോള്‍ 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' പിറന്നു. 'മീശമാധവന്‍'പോലെ ഫണ്‍ എലമെന്റ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കുവേണ്ടി ഒരു ചിത്രം ഒരുക്കാനുള്ള ശ്രമമാണിത്. കട്ടനാട്ടിലെ പുതിയ ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. അവരുടെ പ്രതിനിധിയാണ് ചാക്കോച്ചന്‍ വേഷമിടുന്ന ഗോപന്‍. 

ഒരു പണിക്കും പോകാത്ത അലസന്മാരായ 3 ചേട്ടന്മാരും അമ്മയും അടങ്ങുന്നതായിരുന്നു ഗോപന്റെ ലോകം. ജീവിക്കാന്‍ ബാങ്ക് ലോണില്‍ വാങ്ങിയ ഒരു ഹൗസ്‌ബോട്ടായിരുന്നു അവന്റെ പ്രതീക്ഷ. ബോട്ടിന്റെ ഓണറും യാത്രക്കാരെ കാന്‍വാസ് ചെയ്യുന്നവനും ഗൈഡും എല്ലാം ഒരാള്‍തന്നെ. താന്തോന്നികളായ ചേട്ടന്മാര്‍ എന്ത് ചെയ്താലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് ഗോപനാണ്. വീടിനകത്തും പുറത്തും ചേട്ടന്മാരെക്കൊണ്ട് പൊറുതിമുട്ടിയ ഒരനിയന്റെ ജീവിതപോരാട്ടത്തിന്റെ കഥയാണിത്. കാലത്തെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ ഇന്നത്തെ കുട്ടനാടിന്റെ ക്രോസ് സെക്ഷനും ജീവിതവും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' 

ഇത് ഇന്നത്തെ കുട്ടനാടിന്റെ കഥ എം. സിന്ധുരാജ് (തിരക്കഥാകൃത്ത്)


''ആലപ്പുഴ എന്റെ പരിചിതമായ ലോകമാണ്. പത്ത് കൊല്ലത്തിനുശേഷം കുട്ടനാടിന്റെ കാഴ്ചയിലും സംസ്‌കാരത്തിലും കാര്യമായ മാറ്റം കടന്നുകൂടിയിട്ടുണ്ട്. പണ്ടൊക്കെ കായലില്‍ അദ്ഭുതംപോലെ പ്രത്യക്ഷപ്പെടുന്ന ഹൗസ്‌ബോട്ടുകള്‍ ഇന്ന് കായലില്‍ നിറയെ കാണാം. വിദേശ ടൂറിസ്റ്റുകളുടെ വരവ് ഈ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പണ്ട് കായലില്‍ മീന്‍പിടിച്ചും തോണികുത്തിയും നടന്നവര്‍ ഇന്ന് ഹൗസ്‌ബോട്ടിന്റെ സ്രാങ്കുമാരും ഹൗസ്‌ബോട്ടിലെ കുക്കുമാരും ആയി മാറി. ചെറുപ്പക്കാര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരായും ഹൗസ്‌ബോട്ട് മുതലാളിമാരായും മാറി. കാലം കുട്ടനാടന്‍ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം വളരെ രസകരമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.'' 

ഇന്നുമുതല്‍ മഞ്ജുവാര്യര്‍.......dotകോം


കൊച്ചി: ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്നും സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ മഞ്ജുവാര്യര്‍. സ്വന്തം വെബ്‌സൈറ്റുമായി സൈബര്‍സ്‌പേസിലേക്ക് ചുവടുവെക്കുന്ന മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജും ഉടന്‍ ലോകത്തിനുമുന്നിലെത്തും. മാറിയ ലോകത്തേക്ക് സാങ്കേതികതയുടെ കൈപിടിച്ചുള്ള കടന്നുവരവിന്റെ മൂന്നാംഘട്ടത്തില്‍ ബ്ലോഗെഴുത്തുകാരിയായും മഞ്ജുവിനെ കാണാം.

www.manjuwarrier.com എന്നതാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് വിലാസം. ശനിയാഴ്ച മുതല്‍ വെബ്‌സൈറ്റ് ലഭ്യമാകും. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ ആദ്യലക്കത്തിനുവേണ്ടിയുള്ള മഞ്ജുവിന്റെ അപൂര്‍വ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സൈറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇന്നുവരെ കാണാത്ത രൂപത്തിലുള്ള മഞ്ജുവിന്റെ വേഷപ്പകര്‍ച്ച ഇതിനകം ഫേസ്ബുക്കിലൂടെ ലോകമെങ്ങും പ്രചരിച്ചുകഴിഞ്ഞു. ഈ ചിത്രങ്ങള്‍ പൂര്‍ണമിഴിവോടെ സൈറ്റില്‍ കാണാനാകും. മഞ്ജുവാര്യര്‍ എന്ന ബഹുമുഖപ്രതിഭയെ അടയാളപ്പെടുത്തുന്നതാകും വെബ്‌സൈറ്റ്. അഭിനേത്രിയായി തിളങ്ങിനിന്ന കാലത്തിനൊപ്പം നര്‍ത്തകിയായുള്ള രണ്ടാംവരവും ഇതില്‍ തെളിയുന്നു. മഞ്ജു അഭിനയിച്ച സിനിമകളുടെയും നൃത്തപരിപാടികളുടെയും വീഡിയോയും കാണാം. ഫേസ്ബുക്ക് പേജില്‍ സന്ദര്‍ശകര്‍ക്ക് മഞ്ജുവുമായി സംവദിക്കാനുമാകും. പത്തുദിവസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. മഞ്ജുവിന്റെ അനൗദ്യോഗിക ഫേസ്ബുക്ക് പേജിനുപോലും മൂന്നുലക്ഷം ആരാധകരാണുള്ളത്.

അമിതാഭ്ബച്ചനെയും സല്‍മാന്‍ഖാനെയുംപോലുള്ള ബോളിവുഡ് പ്രമുഖരുടെയും ലോകോത്തര സ്‌പോര്‍ട്‌സ് താരങ്ങളുടെയും ഡിജിറ്റല്‍ സ്‌പേസ് സ്വന്തമാക്കിയ സി.എ. മീഡിയയെന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് മഞ്ജുവിന്റെ ഡിജിറ്റല്‍ സംരംഭങ്ങളുടെയും ചുമതലക്കാര്‍.

മാറ്റത്തിന്റെ പാതയിലാണ് താനെന്നതിന്റെ വ്യക്തമായ സൂചനകള്‍ മഞ്ജു ആദ്യമായി നല്‍കിയത് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ അഭിമുഖത്തിലായിരുന്നു. ''അഭിനയത്തിലേക്കുള്ള മടങ്ങിവരവിന്റെ സൂചനയാണോ പുതിയ സംരംഭങ്ങളെ'ന്ന ചോദ്യത്തിന് മഞ്ജുവിന്റെ മറുപടി ഇങ്ങനെ: 'സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍' പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ചതും ഇതുതന്നെ...'

Friday, June 7, 2013

Why Kareena Kapoor may not have kids

​Saif, Kareena at Kunal Khemu's birthday bash


Kareena Kapoor's had enough of invasive questions about her personal life. And in her usual dramatic style, she lashed out recently with a statement meant to quell all future nosy parkers.
"Earlier it was when are they [Saif Ali Khan and Kareena] going to get married? Now everyone wants to know when is she having a baby?," said Kareena in an interview with Marie Claire.
"Who knows, I might even decide not to have kids. I am just 32. And Saif already has two kids. We are not a typical Indian couple who got married just so they can have a child. We are modern."
Good point well made, Kareena.
She also opened up about her pet peeve - people's perception of married actresses in Bollywood.
"I am working with Imran Khan who is younger! After my marriage! Isn't that enough to bust this theory?" asked Kareena, commenting on the notion that because she's married she will not get great roles and she will slowly put acting on the back burner.

"I think people who think that married actresses are over are jaded. And I don't hang out with archaic people. We are in 2013. And it was my choice to get married and still pursue my career."
"Saif is like why do people ask us about our marriage all the time. And no wonder India is still in the dinosaurs age," she added.
But will all this tongue lashing enter the thick skulls of the media and the public? We suspect not - at least not at first. So keep it up, Kareena. They will hear you sooner or later.

After 'Kili Poyi', Raveendran to shine in 'Idukki Gold'

 Raveendran
Yesteryear star Raveendran is all excited about his character in Aashiq Abu's Idukki Gold. He is playing a photographer named Ravi, who runs a modest studio at Thrissur.

Here is a quick chat with the actor:
 About Idukki Gold
 Idukki Gold is about five friends, who studied at a school in Idukki in the end 1970s and are reuniting now.

 His character in Idukki Gold
 My character is a chronic bachelor and a photographer who is not ready to accept the new technologies. He runs a studio at the round in Thrissur.

 On the sets 
With actors like Pratap Pothen, Vijayaraghavan, Maniyanpillai Raju and Babu Antony whom I have known for several years now, it's so thrilling.

 About Disco Douglas
 (Laughs) The name of the character itself was funny and this role from Kili Poyi has given me a kind of re-entry. I enjoyed playing the character a lot.
 'The new generation' There is a certain revolution that has happened of late in Malayalam cinema, with more access to International movies. The youngsters are technically brilliant and I like their positive energy.

After Earth' Reviews: Critics Can't Stand Will Smith's Space Adventure

Thanks, Dad! Will Smith's vanity project for son Jaden "After Earth" scores 13 percent "rotten" rating on Rotten Tomatoes



This could make for some awkward dinner-table conversation at Chez Smith.
Critics are excoriating "After Earth," the Will Smith science-fiction adventure that appears to have been made for the sole purpose of convincing the world that son Jaden Smith is dad's A-list equivalent.
Not all the reviews are in, so the consensus could tilt in a more favorable direction, but as of Thursday morning, "After Earth" had scored a doleful 13 percent "rotten" rating on the critics aggregator Rotten Tomatoes.
The film opens on Friday and is directed by M. Night Shyamalan, "The Sixth Sense" auteur whose once-promising career was derailed with critical flops like "Lady in the Water." It finds father and son as a pair of futuristic space travelers who crash land on an abandoned Earth.
In TheWrap, Alonso Duralde quipped that "After Earth" plays like one of the world's most expensive bar mitzvahs, though he implied the celebration is one that will be better enjoyed by family members than guests. He noted that other celebrity off-spring like Sofia Coppola in "The Godfather III" have famously stumbled when teamed with their parents only to re-emerge from the experience the stronger for it, so there may be hope for Jaden.
"'After Earth' tells the story of an inexperienced boy trying desperately to please his father while making one mistake after another, and as such, it becomes an uncomfortable metaphor for itself," Duralde wrote.
Though Duralde wrote that he felt embarrassed for Smith's son, that empathy didn't prevent him from firing off a brutal capper to his review.
"You know you're in trouble when you find yourself feeling sorry for one of the world’s wealthiest teenagers," Duralde wrote. "And you’re definitely in trouble when you wish the mess of a movie he stars in could be as entertainingly rotten as 'Battlefield Earth.'"
"After Earth" didn't fare much better with Duralde's critical brethren. '
The New York Post's Lou Lumenick said the on-screen adventure is so soporific it should come with a "drowsiness" warning. In a one-star evisceration, Lumenick took a shiv to everything from the Smith's choice of Southern accents to its delusions of franchise-dom. Shyamalan's lackluster direction also did not escape his incisive assessment.
"Eleven years and several progressively more dreadful movies after 'Signs,' director M. Night Shyamalan would be lucky to get a gig directing traffic," Lumenick wrote. "His work on this reported $150 million vanity project manages to generate no suspense or excitement. Only yawns."
Scott Foundas of Variety predicted that "After Earth" will have a rough time drawing a crowd despite Smith's box-office power. In the acting contest between father and son, Foundas found himself siding with the younger member of the Smith clan.
"Donning an impermeable tough-guy facade, and hovering on the edge of consciousness for much of the running time, the senior Smith gives one of the least substantive performances of his career, while the undeniably charismatic Jaden toggles between two primary modes of expression: paralyzing fear and simmering rage," Foundas wrote.
That lukewarm appraisal was a veritable rave when stacked against the Fort Worth Star-Telegram critic Cary Darling's review. He wrote that any ambitions to turn Jaden Smith into a box-office king just hit a pothole.
"Sorry, Dad," Darling wrote. "Looks like you’re going to have to keep working for a while. And if you want to give Jaden something special next year, why not just settle for a nice party?"
That's not to say everyone hated on "After Earth." Michael Phillips of the Chicago Tribune wasn't abusing the superlatives, but he argued that the film was competently executed.
"'After Earth' won't change your world, but it's attractive ('Airbender' looked like pure crud) and Smith the Elder, lowering his voice to subterranean James Earl Jones levels, delivers a shrewd minimalist performance," Phillips wrote. "His son may get there yet."

Blog Archive