Showing posts with label Manju. Show all posts
Showing posts with label Manju. Show all posts

Friday, July 5, 2013

ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന് ദിലീപിന് പ്രതിഫലമായി ഏഴു കോടി



ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന്  ദിലീപിന് പ്രതിഫലമായി ഏഴു കോടി

ദിലിപ് അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ച് ചരിത്രം കുറിക്കാന്‍ പോകുന്നു. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദിലീപ് അഭിനയിക്കാന്‍ പോകുന്നത്. സായിബാബയില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോട്ട്. ഇത് ആദ്യമായണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ ഹ്യൂമര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ചരിത്രം കുറിച്ച ദിലീപിന്റെ പുതിയ ആത്മീയ വേഷം വലിയ വിജയം നേടുമെന്നാണ് കരുതുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക. ഇത് ആദ്യമായാണ് മോളിവുഡിന് പുറത്ത് ദിലീപ് അഭിനയിക്കുന്നത്. പുറത്ത് അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തന്നെ ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നു എന്നതും അത്ഭുതം തന്നെയാണ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.