Thursday, June 27, 2013

'ലോകസുന്ദരനും' ലോകസുന്ദരിയും ഒന്നിക്കുമോ? ഐശ്വര്യയുടെ സമ്മതം കിട്ടിയാല്‍ മാത്രം മതി






സൗന്ദര്യം കൂടിപ്പോയതിന് സൗദിയില്‍ നിന്നും പുറത്താക്കപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടപിടിച്ച് ലോകശ്രദ്ധനേടിയ സുന്ദരനെ സ്ത്രീകളായാലും പുരുഷന്‍മാരായാലും അത്രപെട്ടന്നൊന്നും മറക്കില്ല. ആ സംഭവത്തിനുശേഷവും നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ യുഎഇയിലെ സുന്ദരനു കഴിഞ്ഞു. സൗദിയിലെ മോഡലും ഫോട്ടോഗ്രാഫറുമായ ഒമര്‍ ബൊര്‍ക്കാന്‍ അല്‍ ഗാല എന്ന യുവാവാണ് മൂന്നംഗസംഘത്തില്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. സ്ത്രീകളുടെ നിയന്ത്രണം പോകും വിധം സുന്ദരന്മാരാണെന്നതായിരുന്നു ഇവര്‍ക്കു മേല്‍ ആരോപിച്ച കുറ്റം. ഇക്കാര്യത്തില്‍ പിന്നീട് പല വാദങ്ങളും ഉണ്ടായി. അതവിടെ നില്‍ക്കട്ടെ ഇനി പറായന്‍ പോകുന്നത് ഒരു പുതിയ കാര്യമാണ്. ഒമറിന് ഒരു ആഗ്രഹം, നമ്മുടെ ഐശ്വര്യാറായിമായി ഒന്നിക്കണമെന്ന്. തനിക്ക് ഐശ്വര്യാ റായിയുടെ കൂടെ അഭിനയിക്കണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നാണ് ഈ സുന്ദരന്‍ വെളിപ്പെടുത്തിയിരുന്നത്. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ബോളിവുഡ് എന്നാല്‍ തനിക്ക് വളരെ ഇഷ്ടമാണെന്നും ഐശ്വര്യാ റായിയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നുമാണ് ഒമര്‍ പറഞ്ഞത്. എന്നാല്‍ തന്‍രെ ആഗ്രഹം ഉടന്‍ സഫലമാകുമെന്നാണ് ഒമര്‍ കരുതുന്നത്. കാരണം ഒമറിനെയും ഐശ്വര്യയെയും ഉള്‍പ്പെടുത്തി സിനിമ ചെയ്യാന്‍ ബോളിവുഡില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ . പ്രസവത്തിനു ശേഷം ഐശ്വര്യ സിനിമയിലേക്ക് തിരിച്ചുവരുന്നതിനേ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടേയുള്ളൂ.

കഴിഞ്ഞദിവസം ഐശ്വര്യയുടെ ലണ്ടനില്‍നിന്നുള്ള സുന്ദരമായ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. വീണ്ടും നായികാരംഗത്തേക്കുള്ള പ്രവേശനം താമസിക്കില്ലെന്ന മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇത്തരമൊരു സിനിമ ചെയ്യാന്‍ ഐശ്വര്യ സമ്മതം മൂളിയാല്‍ നിര്‍മിക്കാനും കഥയും റെഡിയാണെന്നാണ് വിവരങ്ങള്‍ . എന്തായാലും സിനിമ ഇറങ്ങിയാല്‍ കോടികളുടെ ലാഭം കൊയ്‌തെടുക്കുമെന്നതില്‍ സംശയമില്ല. സൗന്ദര്യത്തില്‍ ലോകമെമ്പാടും പ്രശസ്തരായ രണ്ടുപേര്‍ ഒന്നിക്കുമ്പോള്‍ അത് ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല. ഐശ്വര്യ നേരത്തെ ലോകപ്രസിദ്ധിനേടിയെങ്കിലും ഒമര്‍ ഈയടുത്താണ് പ്രശസ്തനായത്. ഏപ്രില്‍ മാസം സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നടന്ന സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൂന്നു പുരുഷന്മാരെ നാടുകടത്തിയ സംഭവമാണ് ആദ്യം വാര്‍ത്തയായത്. സൗന്ദര്യത്തിന്റെ പേരില്‍ പുറത്താക്കിയെന്നായിരുന്നു വിവരണം.

പിന്നീടങ്ങോട്ട് പ്രസിദ്ധനായെന്നു മാത്രമല്ല ചില സിനിമകളില്‍ നിന്നും ക്ഷണവും ലഭിച്ചു. യുഎഇയില്‍ നിന്നും ഇവരെ പുറത്താക്കിയതിന് കാരണം സൗന്ദര്യം കൂടിപ്പോയതല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ പവലിയനില്‍ ഒരു കലാകാരിയെ സംശയാസ്പദമായി കണ്ടതാണ് നടപടിക്കുകാരണമെന്നായിരുന്നു യുഎഇ നല്കുന്ന വിശദീകരണം.

Wednesday, June 26, 2013

ആരൊക്കെ വേണ്ടെന്നു പറഞ്ഞാലും മീരാ ജാസ്മിനെ ഒരാള്‍ക്ക് വേണം; ഈ മഴക്കാലത്തുതന്നെ അവര്‍ ഒന്നിക്കും


മീരയോട് എല്ലാവര്‍ക്കും ദേഷ്യമാണ്. എന്നാല്‍ മീരയെ ഇഷ്ടപ്പെടുന്നവരുമുണ്ട്. പലര്‍ക്കും മീരയോട് ദേഷ്യമല്ല, സംഘടനയുടെ പിടിവാശികൊണ്ട് അഭിനയിപ്പിക്കാതിരിക്കുന്നതാണ്. ഏറെ നാള്‍ക്കുശേഷം സിനിമയില്‍ തിരിച്ചെത്തിയ മീര അടുത്തിടെ അഭിനയിച്ചത് മോഹന്‍ലാലിനൊപ്പം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയിലായിരുന്നു. സനിമയില്‍ പഴയപോലെ മികച്ച വേഷങ്ങളുമായി സജീവമാവുകതന്നെയാണ് തന്റെ ഉദ്ദേശമെന്ന് മീരവ്യക്തമാക്കിയിരുന്നു. അതുകണ്ട് കുറേപേര്‍ മീരയെ മനസില്‍കണ്ട് പദ്ധതികളൊരുക്കി. പേരുദോഷം ഒരുപാട് ഉണ്ടാക്കിയെങ്കിലും നല്ല അഭിനയ പ്രതിഭയായ മീരയെ സംവിധായകര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ വിലക്കു മറികടക്കാന്‍ പറ്റില്ലല്ലോ. പുതുതായി ഒരു സിനിമയിലും മീരാ ജാസ്മിനെ ഉള്‍പ്പെടുത്തേണ്ട എന്നുവരെ സംഘടന തീരുമാനമെടുത്തു. മീരയ്ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്. ഒരുപാട് ചിത്രങ്ങളിലേക്ക് നായികയായി കണ്ടുവച്ചിരുന്നെങ്കിലും എല്ലാവരും മീരയെ ഒഴിവാക്കി പുതിയ നടിമാരെ വച്ച് ഷൂട്ടിങ് തുടങ്ങി. മണിച്ചിത്രത്താഴിലെ മോഹല്‍ലാല്‍ കഥാപാത്രം ഡോ. സണ്ണിയെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗീതാഞ്ജലിയില്‍ നിന്നും മീരാജാസ്മിനെ ഒഴിവാക്കിയിരുന്നു. ആദ്യമായിട്ടായിരുന്നു മീര ഒരു പ്രിയജര്‍ശന്‍ ചിത്രത്തില്‍ വേഷമിടാനൊരുങ്ങിയത്.

മീരയാണ് ഇതിലെ നായികയെന്ന് പ്രഖ്യാപിച്ചെങ്കിലും സംഘടനയുടെ ഇടപെടലിലൂടെ ഒഴിവാക്കി. അതിനിടെ ഫഹദിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീര നായികയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അവിടെയും സമ്മര്‍ദ്ദങ്ങള്‍ വന്നു. വിലക്ക് വന്നു. ഇതില്‍നിന്നും മീരയെ ഒഴിവാക്കി, അമലാ പോളിനെ നായികയാക്കിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാവരും തഴയുമ്പോഴും മീരയെ സഹായിക്കാന്‍ ആരുമില്ലെന്ന് കരുതരുത്. മീരയെ ആവശ്യമുള്ളവരുണ്ട്. അവര്‍ മീരയെ വച്ച് സിനിമയെടുക്കുകയും ചെയ്യുന്നു. വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും മീരാജാസ്മിനും പ്രധാന വേഷം ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ . ഇത് ആദ്യമായാണ് അനൂപ് മേനോനും മീരാജാസ്മിനും ഒന്നിക്കുന്നത്. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്ന കെ.വി. മോഹന്‍കുമാരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അരവിന്ദ്കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സാലു ജോര്‍ജാണ് കലാസംവിധാനം. സംഗീതസംവിധാനം ഔസേപ്പച്ചന്‍. എസ്.ആര്‍.ടി. സിനിമയുടെ ബാനറില്‍ ആനന്ദകുമാറും എസ്.ആര്‍.ടി. ട്രാവല്‍സ് ഉടമ സുന്ദര്‍രാജനുമാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട്ടെ കാവശ്ശേരിയില്‍ നേരത്തെ തുടങ്ങിയിരുന്നു.

എന്നാല്‍, ബഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രമേ അനൂപ് മേനോന്‍ മഴനീര്‍ത്തുള്ളികള്‍ ടീമിനൊപ്പം ചേരൂ. എന്തായാലും അപ്രഖ്യാപിത വിലക്കിനിടെ വീണ്ടുകിട്ടിയ സൗഭാഗ്യമായാണ് മീര ഇതിനെ കണക്കാക്കുന്നത്. അമ്മയുടെ മഴവില്ലഴകില്‍ അമ്മ എന്ന സ്‌റ്റേജ് ഷോയ്ക്കിടെ കൃത്യമായി പ്രോഗ്രാമിന്റെ റിഹേഴ്‌സലിന് കൃത്യമായി പങ്കെടുക്കാതെ അടുക്കും ചിട്ടയുമില്ലാതെ മീര പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന മീരയെ സംഘടന താക്കീത് നല്‍കിയിരുന്നു. മീര റിഹേഴ്‌സലിന് എത്താതിരുന്നതിനാല്‍ പരിപാടി വേറെ നടിയെ വച്ച് അവതരിപ്പിക്കുകയായിരുന്നു. മാത്രമല്ല, മീര സ്ഥിമായി മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ മീര അനുഭവിക്കുന്നുണ്ടെന്ന് മീര മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു.

Friday, June 21, 2013

പൂനം പാണ്ഡയുടെ കന്യകാത്വം നശിപ്പിച്ചതാര് ? താന്‍ കന്യകയല്ലെന്ന് താരം


അമിത നഗ്നതാ പ്രദര്‍ശനവുമായി പൂനം പാണ്ഡെയുടെ നഷാ തീയറ്ററുകളിലെത്തുന്നതും കാത്തിരിക്കുകായാണ് ആരാധകര്‍ അതിനിടെയാണ് പൂനം വെടിപൊട്ടിച്ചത്. പൂനം ട്ിറ്ററിലൂടെ പറഞ്ഞു.. താന്‍ കന്യകയല്ലെന്ന്. ഇത് കേട്ടപ്പോള്‍ എത്ര പേര്‍ ഞെട്ടിയിട്ടുണ്ടാകും എന്നത് വേറെ കാര്യം. എന്തായാലും സംഭവം സത്യമായിരിക്കും. അപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യമുണ്ട്. ആരാണ് കന്യകാത്വം നശിപ്പിച്ചതെന്ന്. ഇത്രയും തുറന്നു പറഞ്ഞ പൂനം അതുംകൂടെ പറയണമെന്നാണ് ആരാധകരുടെ ആവശ്യം. ഇനി പൂനത്തിന്റെ നാവില്‍നിന്ന് അതും വീഴുമോ.. എന്തായാലും അടുത്ത ട്വീറ്റിനായി കാത്തിരിക്കാം.. പാപ്പരാസികള്‍ അവരുടെ വഴിയെയും ശ്രമിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമായതിനാല്‍ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സെലിബ്രിറ്റി എന്നാണ് പൂനം പാണ്ഡെ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പൂനം പാണ്ഡെയുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. പൂനം പാണ്ഡെയുടെ ചിത്രമായ 'നഷ' അമിതമായ ശരീരപ്രദര്‍ശനവുംചൂടന്‍ രംഗങ്ങളും കൊണ്ട് സമൃദ്ധമാണ്. പതിനെട്ടുകാരനായ ഒരു യുവാവും ഇരുപത്തഞ്ചുകാരിയും തമ്മിലുള്ള പ്രണയകഥയാണ് ഈ സിനിമ. 'ജിസം' എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച അമിത് സക്‌സേനയാണ് നഷായുടെ സംവിധായകന്‍. ഈ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒട്ടേറെ കിടപ്പറ രംഗങ്ങള്‍ ഉണ്ട് എന്നതാണ് നഷായുടെ സവിശേഷത. പൂനം പാണ്ഡെ ഈ രംഗങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പൂനം പാണ്ഡെയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ആദ്യ സീന്‍ തന്നെ ഒരു ബെഡ്‌റൂം രംഗമായിരുന്നു!

കരീനയെ ഗാഢമായി ചുംബിക്കാന്‍ ഇമ്രാന്‍ ഹഷ്മി, ഏറ്റുവാങ്ങാന്‍ നടി കാത്തിരിക്കുന്നു



പണ്ടൊക്കെ പറയാറുണ്ട് മലയാള സിനിമയില്‍ ടിജി രവിയോ ബാലന്‍ കെ. നായരോ ഉണ്ടെങ്കില്‍ ഒരു ബലാത്സംഗം ഉറപ്പാണെന്ന്. അതുപോലെയാണ് ഇമ്രാന്‍ ഹഷ്മിയുടെ കാര്യം. ഹഷ്മി നായകനാകുന്ന സിനിമയിലെല്ലാം നായിക നടിമാരുടെ ചെഞ്ചുണ്ടില്‍ അതിതീവ്രമായും ഗാഢമായും ചുംബിച്ചിച്ചിരിക്കും.

എന്നാല്‍ അടുത്തതായി ഹഷ്മി ചുംബിക്കാന്‍ പോകുന്നത് കരീനാ കപൂറിനെയാണ്. ഇപ്പോള്‍ ആദ്യമായി കരീനയുടെ നായകനാകുമ്പോഴും അദ്ദേഹം ആ പതിവു തെറ്റിക്കാന്‍ ഹഷ്മിക്കാവില്ലെന്നു മാത്രമല്ല, ചുംബനം ഏറ്റുവാങ്ങാന്‍ കരീന ആകാംക്ഷയോടെ കാത്തിരിക്കുന്നതായാണ് വാര്‍ത്തകള്‍ . കരീന കപൂറും ഇമ്രാന്‍ ഹഷ്മിയും തീവ്രപ്രണയകഥ പറയുന്ന ഒരു പുതിയ ബോളിവുഡ് ചിത്രത്തില്‍ നായികാ നായകന്മാരായി അഭിനയിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കരീനയും ഹഷ്മിയും തമ്മിലുള്ള ചുംബനം സിനിമയുടെ വാണിജ്യ വിജയത്തില്‍ വലിയ പങ്കു വഹിക്കുമെന്നതിനാലും നായകന്‍ ഹഷ്മിയാകുമ്പോള്‍ ചുംബനരംഗം ആളുകള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുമെന്നതിനാലും ഇങ്ങനെയൊരു അതിമനോഹര ചുംബനരംഗം ഈ സിനിമയുടെ തിരക്കഥയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരീനയുടെ വലിയ ആരാധകനാണ് താനെന്നും അവരെപ്പോലെ ഇത്രയധികം കഴിവുറ്റ പ്രഗത്ഭയായ ഒരു അഭിനേത്രിക്കൊപ്പം അഭിനയിക്കാനാവുന്നത് വലിയ കാര്യമാണെന്നും, എന്നാല്‍ താനും കരീനയും ഏറെ വൈരുദ്ധ്യങ്ങളുള്ള ജോഡിയാണെന്നും, പക്ഷേ വൈരുദ്ധ്യമുള്ള ജോഡികള്‍ തമ്മില്‍ ആണ് സ്‌ക്രീനില്‍ എല്ലായ്‌പ്പോഴും മികച്ച കെമിസ്ട്രി ഉണ്ടാവുന്നതും കൂടുതല്‍ സെക്‌സിയായി തോന്നിക്കാറുള്ളതും' എന്ന് അടുത്തിടെ ഇമ്രാന്‍ ഹഷ്മി ഒരു പ്രമുഖ ഇംഗഌഷ് വെബ്‌സെറ്റിനോട് അഭിപ്രായപ്പെട്ടു. ഇതേ വെബ്‌സൈറ്റില്‍ തന്നെ 'വളരെയധികം ആരാധകരുള്ള ഇമ്രാന്‍ ഹഷ്മിയുടെ നായികയായി അഭിനയിക്കാന്‍ ഏറെ ആകാംക്ഷയോടെയാണ് താന്‍ കാത്തിരിക്കുന്നതെ'ന്ന് കരീനയും അഭിപ്രായപ്പെട്ടിരുന്നു. 'ബത്തമീസ് ദില്‍' എന്നാണ് സിനിമയ്ക്ക് നല്കിയിരിക്കുന്ന പേരെന്ന് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നും സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ലെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ഏറെ യാഥാര്‍ത്ഥ്യബോധത്തോടെ ഒരുക്കുന്ന ഒരു പ്രണയകഥയാണ് ഈ ചിത്രം ദൃശ്യവത്ക്കരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . നവാഗതനായ അക്ഷയ് റോയ് ആണ് ഈ പ്രണയചിത്രത്തിന്റെ സംവിധായകന്‍. ഏകതാ കപൂറിന്റെ ബാലാജി പ്രൊഡക്ഷനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും


വേര്‍പിരിയാന്‍ തയാറല്ലെന്നു നിവിനും നസ്‌റിയ നസീമും

പുതുതലമുറയിലെ താരം നിവിന്‍ പോളിയും നസ്‌റിയ നസീമും വീണ്ടും ഒന്നിക്കുന്നു. ഓംശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും താരജോഡികളാകുന്നത്. 'നേര'ത്തിന്റെ വന്‍ വിജയത്തിനുശേഷമാണ് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആല്‍വിന്‍ ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് മിഥുനാണ്. ഓഗസ്റ്റില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം റൊമാന്റിക് കോമഡിയാണെന്നാണ് സൂചന.

കഴിഞ്ഞവര്‍ഷം 'നെഞ്ചോട് ചേര്‍ത്ത്' എന്ന ആല്‍ബം ഗാനം ഹിറ്റായതിന് ശേഷമാണ് നിവിന്‍ -നസ്‌റിയ ജോഡി ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്നാണ് 'നേരം' സിനിമയില്‍ ഇവര്‍ എത്തുന്നത്.

Wednesday, June 19, 2013

ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്



ഗ്ലാസ് കൂടില്‍ വെള്ളം നിറച്ച് ഹോളിവുഡ് നടി വെള്ളത്തില്‍ ചാടി, ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്

ഹോളിവുഡില്‍ പ്രശസ്തയായ ഒരു നടിയെ കൈയ്യും കാലും ചങ്ങലയ്ക്കിട്ട് വെള്ളം നിറച്ച ഗ്ലാസ് കൂട്ടിലടച്ചു. മരണത്തോട് മല്ലിട്ട നടി ഒടുവില്‍ ദൈവാദീനം കൊണ്ട് രക്ഷപ്പെട്ടു.ഇത് യഥാര്‍ത്ഥ സംഭവം തന്നെ പക്ഷെ നടി തന്റെ പുതിയ ചിത്രച്ചിന്റെ ഭാഗമായി നടത്തിയ അഭിനയമാണ് നടിയുടെ ജീവന് തന്നെ ഭീഷണിയായി മാറിയത് . ഹോളിവുഡ് നടി ഇസ്ല ഫിഷറിനാണ് ഇത്തരം ഒരു അമളി വന്നു പിണഞ്ഞത്.

നൊ യൂ സീ മി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലാണ് സംഭവം. കൈയ്യും കാലും ചങ്ങലയാല്‍ ബന്ധിച്ച ഇസ്ലയെ സിനിമാ പ്രവര്‍ത്തകരാണ് വെള്ളം നിറച്ച ഗ്ലാസ് ടാങ്കില്‍ അടച്ചത്. കുറച്ചു സമയത്തിനു ശേഷം ചങ്ങലയില്‍ നിന്ന് മോചിതയായി നായിക രക്ഷപ്പെട്ടു പുറത്തു വരുന്നതായാണ് രംഗം.എന്നാല്‍ ചങ്ങലയില്‍ നിന്ന് പുറത്തു വരാന്‍ നായികയ്ക്ക് കഴിഞ്ഞില്ല. രണ്ടര മിനിറ്റോളം വെള്ളത്തിനടിയില്‍ നായിക മരണത്തോട് മല്ലടിച്ചുവെന്നാണ് വിവരങ്ങള്‍.

ശ്വാസം കിട്ടാതെ പിടഞ്ഞ നായികയ്ക്ക് അവസാന നിമിഷം ചങ്ങലകള്‍ ഊരിയെറിയാന്‍ സാധിച്ചതു കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചുറ്റും കൂടി നിന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് നടിയെ രക്ഷിക്കാന്‍ കഴിയാത്തതും നായികയ്ക്ക് തിരിച്ചടിയായി.

രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു



രമ്യ നമ്പീശന്‍ അമ്മയാകാന്‍ പോകുന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രമ്യ നമ്പീശന്‍ മലയാള സിനിമയില്‍ സജീവമാകുന്നു. ഇംഗ്ലീഷിനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ശേഷം ഫിലിപ്‌സ് ആന്റ് ദ മങ്കീസ് പെന്‍ എന്ന പുതിയ സിനിമയിലാണ് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ മുഖവുമായി രമ്യ എത്തുന്നത്. സിനിമയില്‍ പത്തു വയസുകാരന്റെ അമ്മയായിട്ടാണ് രമ്യ വേഷമിടുന്നത്.

നവാഗതനായ റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും ചേര്‍ന്നൊരുക്കുന്ന ചിത്രത്തില്‍ മുസ്ലീം പെണ്‍കുട്ടിയായാണ് രമ്യ അഭിനയിക്കുന്നത്. പിഗ്മാന്‍, ഇംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയാണ് രമ്യയുടെ നായകന്‍.ചെറുപ്പത്തില്‍ വിവാഹിതരും രക്ഷിതാക്കളുമായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബാലതാരമായും നായികയായും മലയാള സിനിമയില്‍ എത്തിയ സനൂഷയുടെ സഹോദരന്‍ സനൂപും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്രാ തോമസാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രമണ്യനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.