Showing posts with label Mohanlal. Show all posts
Showing posts with label Mohanlal. Show all posts

Wednesday, June 19, 2013

മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്



മോഹന്‍ ലാല്‍ ഇനി ഗുസ്തിസിങ്

മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ പരീക്ഷിക്കുന്ന മോഹന്‍ലാല്‍ പുതിയ ഒരു പരീക്ഷത്തിനൊരുങ്ങുന്നു. വി.എം.വിനുവിന്റെ ചിത്രത്തില്‍ ഗുസ്തിക്കാരന്റെ വേഷത്തില്‍ ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഹാപ്പി സിംഗ് എന്ന സര്‍ദാര്‍ കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ദീപു കരുണാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ ബാലേട്ടനാണ് വി.എം.വിനുവും മോഹന്‍ ലാലും ഒന്നിച്ച ആദ്യ സിനിമ. പത്തു വര്‍ഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

Sunday, June 16, 2013

കണ്ണീര്‍ വില്‍പ്പനയ്ക്ക് വെക്കരുതെന്ന് മാധ്യമങ്ങളോട് മോഹന്‍ലാല്‍


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങള്‍ കണ്ണുനീര്‍ വില്‍പ്പനയ്ക്കുവയ്ക്കുകയാണെന്ന് നടന്‍ മോഹന്‍ലാല്‍. കഴിഞ്ഞദിവസം തന്റെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിനുപയോഗിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുനീരിനെ വില്‍പ്പനയ്ക്കുവയ്ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത എല്ലാവരും ഉപേക്ഷിക്കണം. ‘ഇത് ഒരു മനുഷ്യസ്‌നേഹിയുടെ അപേക്ഷയാണ്. സ്‌നേഹവും നന്മയും പുഞ്ചിരിയും കിനാവുകളുമൊക്കെ നമ്മുടെ നാട്ടില്‍ തിരിച്ച് വരട്ടെ. ആക്രോശങ്ങള്‍ ഇനി നിര്‍ത്താം. അതല്ലേ എല്ലാവര്‍ക്കും നല്ലത്’. തന്റെ ബ്ലോഗിലെ പരാമര്‍ശം വഴിവിട്ട് ചര്‍ച്ചയ്ക്കുപയോഗപ്പെടുത്തിയവരെ ഓണ്‍ലൈന്‍ മാസികയിലെ ജീവിതനൗക എന്ന സ്വന്തം കോളത്തില്‍ മോഹന്‍ലാല്‍ ഓര്‍മിപ്പിച്ചു.
താന്‍ വിവാദവ്യവസായികളെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ ആഘോഷത്തെ പറ്റി വേവലാതി പൂണ്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു. ‘ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ ഇരയായി മാറുന്നു. എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. എന്നെ ചില പക്ഷങ്ങളിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നു. ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസുകളായി എന്റെ ബ്ലോഗിലെ ചില വാചകങ്ങള്‍ മാത്രം എഴുതി കാണിക്കുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. വേണ്ടായിരുന്നു, ഇതിനായി നിങ്ങള്‍ വിനിയോഗിച്ച ഊര്‍ജം കണ്ണീര്‍ തോരാത്ത അമ്മമാരെയും ഭാര്യമാരെയും മക്കളെയും സൃഷ്ടിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല എന്ന് ഉറക്കെ വിളിച്ച് പറയാന്‍ ഉപയോഗിക്കാമായിരുന്നു ലാല്‍ തുടര്‍ന്നു.

ബാലേട്ടനുശേഷം വിഎം വിനുവും മോഹന്‍ലാലും ഒന്നിക്കുന്നു


കൊച്ചി: 2003ല്‍ ഇറങ്ങിയ ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച മോഹന്‍ലാലും വി.എം.വിനുവും പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നാകുന്നു. 80കളുടെ പശ്ചാത്തലത്തില്‍ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു മുഴുനീള ഗുസ്തിക്കാരന്റെ റോള്‍ ആയിരിക്കും മോഹന്‍ലാലിന്. ക്രേസി ഗോപാലന്‍, തേജാ ഭായ് ആന്‍ഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് വിനുവിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുക.
മോഹന്‍ലാല്‍ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരനായി എത്തുന്ന സിനിമയും കോമഡി ചിത്രമാണ്. ബാംഗ്ലൂരിലും പഞ്ചാബിലുമായി ചിത്രം ഷൂട്ട് ചെയ്യും.