Saturday, April 5, 2014

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ്

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ് 


ഇതു ശിക്ഷയാ... ഞങ്ങളെയൊക്കെ ഡയലോഗു പറഞ്ഞ് വിഷമിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതു തിരിച്ച് തനിക്കിട്ടു തന്നെ പണിയാകുമെന്ന്.' ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ് 'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ണി ആര്‍-ന്റെ തിരക്കഥ വായിച്ച് ഡയലോഗ് മനഃപാഠമാക്കുന്ന രണ്‍ജി പണിക്കരെ മമ്മൂട്ടി കളിയാക്കി. രണ്‍ജിയുടെ നെടുനീളന്‍ സംഭാഷണങ്ങള്‍ ബുദ്ധിമുട്ടി കാണാതെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പില്‍ അഭിനേതാവാണ് രണ്‍ജി. കളിയാക്കല്‍ ആസ്വദിച്ച് രണ്‍ജി പണിക്കര്‍ ചോദിച്ചു, 'ഇതിനാണല്ലേ എന്നെ വിളിച്ചത് ?' 

'എഴുതിക്കൂട്ടാനല്ലാതെ ഈ പണിയുടെ സ്ട്രയിനും ഒന്നറിയണമല്ലോ. ഇനി എഴുതുമ്പോ ഇത്തിരി കുറച്ചോണേ', മമ്മൂട്ടിയുടെ മറുപടി. 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദയ എന്ന ചിത്രത്തിലൂടെ സംവിധായകനായ വേണുവിന്റെ രണ്ടാമത്തെ ചിത്രമാണ് മുന്നറിയിപ്പ്. വേണുവിന്റെ കഥയ്ക്ക് ആര്‍.ഉണ്ണിയാണ് തിരക്കഥയൊരുക്കുന്നത്. 'ഇതൊരു ടോക്കി ചിത്രം കൂടിയാണ്. സംഭാഷണത്തിന് പ്രാധാന്യം കൂടുതലുള്ള ചിത്രം. എന്റെ മുന്‍ ചിത്രങ്ങളൊക്കെ സംഭാഷണത്തിന് പരിമിതിയുള്ളവയായിരുന്നു', ഉണ്ണി പറയുന്നു. 

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലുള്ള ഇടുങ്ങിയ മുറിയിലാണ് ചിത്രീകരണം. രാഘവന്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടിയും മാധ്യമപ്രവര്‍ത്തകനായ മോഹന്‍ദാസായി രണ്‍ജി പണിക്കരും സഹപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കലായി അപര്‍ണ ഗോപിനാഥും ലൊക്കേഷനിലുണ്ട്. രാഘവന്റെ വാസസ്ഥമാണത്. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്ക് അവിചാരിതമായാണ് അഞ്ജലി കടന്നു വന്നത്. രാഘവനില്‍ പല പ്രത്യേകതകളും കണ്ട അഞ്ജലി അയാളെ ചില കാര്യങ്ങള്‍ ഏല്പിച്ചു. എന്നാല്‍ അവളെത്തിയപ്പോള്‍ അയാള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. രാഘവന്റെ മേല്‍ അല്പം അധികാരം കാട്ടുന്ന അഞ്ജലിയെ മോഹന്‍ദാസ് വിലക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. 

നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യു, സംവിധായകന്‍ ജോഷി മാത്യു, ശ്രീരാമന്‍, കോട്ടയം നസീര്‍, സുധീഷ്, മുത്തുമണി, വിനോദ് കെടാമംഗലം, ശശി കലിംഗ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബിജിപാലിന്റേതാണ് സംഗീതം. വേണു തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റിങ്: ബീനാ പോള്‍. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം: സിജി തോമസ്. ചീഫ് അസോ.ഡയറക്ടര്‍: വി.പി.സജിമോന്‍. പ്രൊഡ.കണ്‍ട്രോളര്‍: സേതു മണ്ണാര്‍ക്കാട്. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. 

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി നിര്‍മ്മിക്കുന്ന മുന്നറിയിപ്പിന്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

Amazing Kareena Kapoor Look very hot (video)


Hot kareena Kapoor in Dabboo RathniFriday, April 4, 2014

ആരാധകരെ ഞെട്ടിക്കുന്ന മേനി പ്രദര്‍ശനവുമായി ഇഷ തല്‍വാര്‍ തെലുങ്കിലേക്ക്-Video

ആരാധകരെ ഞെട്ടിക്കുന്ന മേനി പ്രദര്‍ശനവുമായി ഇഷ തല്‍വാര്‍ തെലുങ്കിലേക്ക്

Friday, August 16, 2013

ഭര്‍ത്താവിന്റെ മുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യ ! അത്യപൂര്‍വ ദൃശ്യത്തിന് ആരാധകര്‍ കാത്തിരിക്കുന്നു


ബോളിവുഡിലെ ഇപ്പോഴത്തെ മിന്നും താരം, ചിന്തിക്കാനൊന്നുമില്ല... കരീന കപൂര്‍ തന്നെ. വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്ന് ചിലര്‍ വിട്ടുനില്‍ക്കും. ചിലര്‍ക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ ആരും വിളിക്കില്ല. എന്നാല്‍ ഇവിടെ കരീനയുടെ കാര്യം ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണ്. സെയ്ഫ്‌മൊത്തുള്ള വിവാഹം കഴിഞ്ഞിട്ടും ബോളിവുഡില്‍ കരീനയുടെ കുതിപ്പിന് യാതൊരുവിധത്തിലുമുള്ള തടസവും ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല. കരീനയുടെ പുതിയ കഥ കേട്ടാല്‍ ചിരിച്ചുപോകും. ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിക്കുന്നത്. എ്ന്നാല്‍ ഇവര്‍ ഒരുമിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. നായികയായല്ല, മറിച്ച് ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുക എന്നതാണ് പ്രത്യേകത. ഭര്‍ത്താവിനുമുന്നില്‍ ഐറ്റം ഡാന്‍സുമായെത്തുന്ന ഭാര്യയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് മുന്‍പ് സെയ്ഫ് പറഞ്ഞിരുന്നു. അതേപോലെ ഓണ്‍സ്‌ക്രീനില്‍ സെയ്ഫ് മറ്റ് നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ശുഭപര്യവസായിയായ ജീവിതം പോലെ വെള്ളിത്തിരയിലും ഹാപ്പി എന്‍ഡിംഗ് ഉണ്ടാകുമോ എന്നാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്.നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ഓടുന്ന കുതിരപ്പുറത്ത് ഇരിക്കാനാണ് ഇഷ്ടമെന്ന് ഹന്‍സിക, ചിമ്പുവിനെ മനസില്‍കണ്ട് ആര്യയ്ക്ക് മറുപടി

അല്‍പം പ്രശസ്തിയൊക്കെ ആവുമ്പോഴേക്കും ചില നടിമാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലു പ്രകടമായ മാറ്റം വരുന്നത് സാധാരണമായിരിക്കുന്നു. പ്രത്യേകിച്ചു തമിഴില്‍ . ആദ്യമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങള്‍ പരാജയപ്പെടുകയും പിന്നെ ചിലത് വിജയം കാണുകയും ചെയ്യുന്നതോടെ ആളാകെ മാറും.

ഇവിടെ പറഞ്ഞു വരുന്നത് തമിഴ് സിനിമാനടിമാരില്‍ ഇപ്പോള്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന ഹന്‍സിക മൊത്‌വാനിയുടെ കാര്യമാണ്. നിരവധി ചിത്രങ്ങളാണ് ഹന്‍സികയ്ക്ക് ഇപ്പോള്‍ തമിഴില്‍ ഉണ്ടായിരിക്കുന്നത്. നടി ഒന്നാം സ്ഥാനത്താണെന്നു പറയുന്നതിലും തെറ്റില്ല. കാജല്‍ അഗര്‍വാള്‍, അമലാപോള്‍, അനുഷ്‌ക, നയന്‍താര, തമന്ന, സമന്ത, തപസി, തൃഷ എന്നിവരാണ് യഥാക്രമം ഹന്‍സികയ്ക്കു പിന്നിലുള്ളത്. വിപണി മൂല്യമുള്ള ഈ നടിയെ നായികയാക്കാന്‍ മുന്‍നിര നടന്മാരും സംവിധായകരും ആഗ്രഹിക്കുന്നു. പ്രതിഫലമായി ഒരു കോടി ചോദിച്ചാല്‍ കൊടുക്കാന്‍ നിര്‍മ്മാതാക്കളും ഒരുക്കം. ഇതുകണ്ടപ്പോള്‍ ഹന്‍സികയുടെ സ്വഭാവമാകെ മാറി. അതിനൊരു പ്രധാന തെളിവ് ഇതാണ്. ആര്യ നായകനായ ചേട്ടൈ പരാജയമടഞ്ഞതിനാല്‍ ഇനി കക്ഷിയോടൊപ്പം അഭിനയിക്കില്ലെന്ന് നടി തീരുമാനിച്ചിരിക്കുന്നു. സിനിമ പ്രദര്‍ശനത്തിനെത്തുന്നതു വരെ ഹന്‍സികയുടെ നാവില്‍നിന്ന് ആര്യയെ പുകഴ്ത്തുന്ന വര്‍ത്തമാനങ്ങളാണ് കേട്ടുകൊണ്ടിരുന്നത്. ഇങ്ങനെയൊരാളെ ഞാനിതുവരെ കണ്ടിട്ടില്ലെന്നുവരെ പറഞ്ഞുകളഞ്ഞു. എന്നാല്‍ ചിത്രം പൊളിഞ്ഞപ്പോള്‍ ഹന്‍സികയുടെ നിലപാടും മാറി. ഇക്കാര്യം അറിയാതെ ഈയിടെ ആര്യ തന്റെ പുതിയ ചിത്രത്തിലേക്ക് ഹന്‍സികയെ ശുപാര്‍ശ ചെയ്തു. നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോള്‍ നടി ഓഫര്‍ നിരസിച്ചുകൊണ്ടു പറഞ്ഞത് ഓടുന്ന കുതിരപ്പുറത്തിരിക്കാനാണ് തനിക്കാഗ്രഹമെന്നാണ്.

അതു കേട്ടപ്പോള്‍ ആര്യയ്ക്ക് ആര്യയ്ക്ക് കാര്യങ്ങള്‍ പിടികിട്ടിയിട്ടുണ്ടാവും. കാരണം ഹന്‍സികയും ചിമ്പുവും ഇപ്പോള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നു എന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇതിനകം വാര്‍ത്തയായതാണ്. അതുകൊണ്ടുതന്നെ ഓടുന്ന കുതിര എന്നുദ്ദേശിച്ചത് ചിമ്പുവിനെയാണോ എന്നും തമിഴകത്ത് ചോദ്യമുയരുന്നുണ്ട്. ഇതുമത്രമല്ല, ഇപ്പോള്‍ നടി നേരിട്ട് ഒരു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നു. സമീപകാലത്ത് ഹന്‍സിക കരാറായ എ.ആര്‍ . മുരുകദാസിന്റെ ചിത്രത്തിലേക്ക് ഒരു കോടിയാണ് പ്രതിഫലമായി നടി ആവശ്യപ്പെട്ടത്. സാധിക്കുമെങ്കില്‍ തരിക, അല്ലെങ്കില്‍ എന്നെ വിട്ടേക്കുക എന്നാണത്രെ നടി പറഞ്ഞത്. 'എനിക്ക് മുരുകദാസിനെ വിശ്വാസമാണ്. നായകന്‍ ശിവകാര്‍ത്തികേയനാണെന്നതൊന്നും എന്റെ പരിഗണനയിലില്ല. നല്ല ബാനറാണോ, നല്ല കഥയാണോ ഞാന്‍ അഭിനയിക്കും. പക്ഷേ പ്രതിഫലം പറഞ്ഞതു കിട്ടണം.' നിര്‍മ്മാണക്കമ്പനി സമ്മതിച്ചു. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കും. ഇതാണ് ഇപ്പോഴത്തെ ഹന്‍സികയുടെ രീതി. എന്നാല്‍ താരം ഇങ്ങനെയായി തീര്‍ന്നതിന് കാരണം ഇതൊക്കെയായിരുന്നു. 'ഒരു കല്‍ ഒരു കണ്ണാടി' കോമഡി ചിത്രമായിരുന്നെങ്കിലും ഹന്‍സികയ്ക്ക് കുതിപ്പു നല്‍കിയ ചിത്രമായിരുന്നു അത്.

പിന്നീട് ചെയ്ത 'ചേട്ടൈ'യില്‍ അഞ്ജലിയും നായികാ സ്ഥാനത്തുണ്ടായിരുന്നെങ്കിലും പടം പരാജയപ്പെട്ടെങ്കിലും ഗ്ലാമറിന്റെ മെഴുപ്പുകൊണ്ട് ഹന്‍സിക പിടിച്ചുനില്‍ക്കുകയായിരുന്നു. സുന്ദര്‍ സി. സംവിധാനം ചെയ്ത 'തീയാ വേലൈ ശെയ്യണം കുമാരു' എത്തിയതോടെ നടി തമിഴില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചു. ഹന്‍സികയെ കിട്ടുമെങ്കില്‍ മാത്രമേ ഈ കഥ സിനിമയാക്കൂ, അല്ലെങ്കില്‍ വേറെ കഥ നോക്കാം എന്ന് സുന്ദര്‍ സി. പറഞ്ഞപ്പോള്‍ നിര്‍മ്മാണക്കമ്പനി ഏറെ ത്യാഗം സഹിച്ചാണ് നടിയെ സഹകരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ നടിയുടെ സൗന്ദര്യവും അതിന്റെ അനാവൃത ദൃശ്യങ്ങളും ഏറെ സഹായിച്ചു. സംവിധായകനും നായികനടിയും ഇപ്പോള്‍ പ്രതിഫലക്കാര്യത്തിലും മുന്നിലാണ്. സിങ്കം2 വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. പ്രദര്‍ശനത്തിനെത്താനുള്ള ബിരിയാണി, വാല് എന്നിവയും വിജയപ്രതീക്ഷ നല്‍കുന്നവയാണ്.

Friday, July 5, 2013

ദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന് ദിലീപിന് പ്രതിഫലമായി ഏഴു കോടിദിലീപിപും മഞ്ജുവും ചിരിക്കുന്നു..പുതിയ ചിത്രത്തിന്  ദിലീപിന് പ്രതിഫലമായി ഏഴു കോടി

ദിലിപ് അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ച് ചരിത്രം കുറിക്കാന്‍ പോകുന്നു. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ദിലീപ് അഭിനയിക്കാന്‍ പോകുന്നത്. സായിബാബയില്‍ അഭിനയിക്കാന്‍ ദിലീപിന് പ്രതിഫലമായി ഏഴു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോട്ട്. ഇത് ആദ്യമായണ് ഒരു മലയാളി താരത്തിന് ഇത്രയും വലിയ തുക തെലുങ്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ ഹ്യൂമര്‍ ചിത്രങ്ങളില്‍ അഭിനയിച്ച് ചരിത്രം കുറിച്ച ദിലീപിന്റെ പുതിയ ആത്മീയ വേഷം വലിയ വിജയം നേടുമെന്നാണ് കരുതുന്നത്. സായിബാബയുടെ 20 മുതല്‍ 85 വയസ്സ് വരെയുള്ള ജീവിതമായിരിക്കും ദിലീപ് അഭിനയിക്കുക. ഇത് ആദ്യമായാണ് മോളിവുഡിന് പുറത്ത് ദിലീപ് അഭിനയിക്കുന്നത്. പുറത്ത് അഭിനയിക്കുന്ന ആദ്യ ചിത്രത്തിന് തന്നെ ഇത്രയും വലിയ പ്രതിഫലം ലഭിക്കുന്നു എന്നതും അത്ഭുതം തന്നെയാണ്. തെലുങ്കില്‍ ഇറങ്ങുന്ന സായിബാബ പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് റിലീസ് ചെയ്യും. കൊടി രാമാകൃഷ്ണനാണ് സായിബാബ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മൂന്നു മാസത്തോളം നീളുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചായിരിക്കും ഷൂട്ടിംഗ് നടക്കുക. സായിബാബയുടെ അമ്മയായി ജയപ്രദയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Saturday, June 29, 2013

മീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ലമീരയെ അനൂപിനും വേണ്ട; കാരണം പുറത്തു പറയുന്നില്ല

കൊച്ചി: ന്യൂ ജനറേഷന്‍ മലയാള സിനിമകളുടെ പ്രതീകമായിക്കഴിഞ്ഞ വി.കെ. പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തില്‍നിന്ന് മീര ജാസ്മിന്‍ പുറത്തായി. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം മലയാളത്തിലും തമിഴിലും നിരവധ നല്ല പ്രോജക്റ്റുകള്‍ നഷ്ടപ്പെട്ടിട്ടുള്ള മീര തിരിച്ചുവരവിനു കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രഹരം.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ പ്രതീക്ഷയുള്ള ചിത്രമായിരുന്നെങ്കിലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. മീര മികച്ച നടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ലെങ്കിലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതു തുടരുകയാണ്.

വി.കെ.പിയുടെ പുതിയ ചിത്രമായ മഴനീര്‍ത്തുള്ളികളില്‍ അനൂപ് മേനോന്റെ നായികയായി മീരയെത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. ഇപ്പോള്‍ അനൂപ് തന്നെയാണിതു നിഷേധിച്ചിരിക്കുന്നത്.

മീര ഈ പ്രോജക്റ്റില്‍ ഇല്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റായിരുന്നു. ഇതു മാത്രമായിരുന്നു അനൂപിന്റെ പ്രതികരണം.