Showing posts with label Mammotty. Show all posts
Showing posts with label Mammotty. Show all posts

Saturday, April 5, 2014

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ്

രണ്ജിക്ക് മമ്മൂട്ടിയുടെ മുന്നറിയിപ് 


ഇതു ശിക്ഷയാ... ഞങ്ങളെയൊക്കെ ഡയലോഗു പറഞ്ഞ് വിഷമിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു ഇതു തിരിച്ച് തനിക്കിട്ടു തന്നെ പണിയാകുമെന്ന്.' ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന 'മുന്നറിയിപ്പ് 'എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ണി ആര്‍-ന്റെ തിരക്കഥ വായിച്ച് ഡയലോഗ് മനഃപാഠമാക്കുന്ന രണ്‍ജി പണിക്കരെ മമ്മൂട്ടി കളിയാക്കി. രണ്‍ജിയുടെ നെടുനീളന്‍ സംഭാഷണങ്ങള്‍ ബുദ്ധിമുട്ടി കാണാതെ പറഞ്ഞിട്ടുണ്ട് മമ്മൂട്ടി. ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം മുന്നറിയിപ്പില്‍ അഭിനേതാവാണ് രണ്‍ജി. കളിയാക്കല്‍ ആസ്വദിച്ച് രണ്‍ജി പണിക്കര്‍ ചോദിച്ചു, 'ഇതിനാണല്ലേ എന്നെ വിളിച്ചത് ?' 

'എഴുതിക്കൂട്ടാനല്ലാതെ ഈ പണിയുടെ സ്ട്രയിനും ഒന്നറിയണമല്ലോ. ഇനി എഴുതുമ്പോ ഇത്തിരി കുറച്ചോണേ', മമ്മൂട്ടിയുടെ മറുപടി. 
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദയ എന്ന ചിത്രത്തിലൂടെ സംവിധായകനായ വേണുവിന്റെ രണ്ടാമത്തെ ചിത്രമാണ് മുന്നറിയിപ്പ്. വേണുവിന്റെ കഥയ്ക്ക് ആര്‍.ഉണ്ണിയാണ് തിരക്കഥയൊരുക്കുന്നത്. 'ഇതൊരു ടോക്കി ചിത്രം കൂടിയാണ്. സംഭാഷണത്തിന് പ്രാധാന്യം കൂടുതലുള്ള ചിത്രം. എന്റെ മുന്‍ ചിത്രങ്ങളൊക്കെ സംഭാഷണത്തിന് പരിമിതിയുള്ളവയായിരുന്നു', ഉണ്ണി പറയുന്നു. 

കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടത്തിന്റെ മുകളിലുള്ള ഇടുങ്ങിയ മുറിയിലാണ് ചിത്രീകരണം. രാഘവന്‍ എന്ന പ്രധാന കഥാപാത്രമായി മമ്മൂട്ടിയും മാധ്യമപ്രവര്‍ത്തകനായ മോഹന്‍ദാസായി രണ്‍ജി പണിക്കരും സഹപ്രവര്‍ത്തകയായ അഞ്ജലി അറയ്ക്കലായി അപര്‍ണ ഗോപിനാഥും ലൊക്കേഷനിലുണ്ട്. രാഘവന്റെ വാസസ്ഥമാണത്. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്ക് അവിചാരിതമായാണ് അഞ്ജലി കടന്നു വന്നത്. രാഘവനില്‍ പല പ്രത്യേകതകളും കണ്ട അഞ്ജലി അയാളെ ചില കാര്യങ്ങള്‍ ഏല്പിച്ചു. എന്നാല്‍ അവളെത്തിയപ്പോള്‍ അയാള്‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. രാഘവന്റെ മേല്‍ അല്പം അധികാരം കാട്ടുന്ന അഞ്ജലിയെ മോഹന്‍ദാസ് വിലക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. 

നെടുമുടി വേണു, പ്രതാപ് പോത്തന്‍, ജോയ് മാത്യു, സംവിധായകന്‍ ജോഷി മാത്യു, ശ്രീരാമന്‍, കോട്ടയം നസീര്‍, സുധീഷ്, മുത്തുമണി, വിനോദ് കെടാമംഗലം, ശശി കലിംഗ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബിജിപാലിന്റേതാണ് സംഗീതം. വേണു തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റിങ്: ബീനാ പോള്‍. കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. വസ്ത്രാലങ്കാരം: സിജി തോമസ്. ചീഫ് അസോ.ഡയറക്ടര്‍: വി.പി.സജിമോന്‍. പ്രൊഡ.കണ്‍ട്രോളര്‍: സേതു മണ്ണാര്‍ക്കാട്. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. 

സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി നിര്‍മ്മിക്കുന്ന മുന്നറിയിപ്പിന്റെ ചിത്രീകരണം കോഴിക്കോടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

Saturday, June 15, 2013

ഫെയ്‌സ്ബുക്കില്‍ നസ്‌റിയ പ്രയോഗിച്ച സൂത്രം പാരയായി; ‘ഇന്നലെ വന്നൊരു പീക്കിരിപ്പെണ്ണ്’സൂപ്പര്‍സ്റ്റാറുകളെ കടത്തിവെട്ടാമോ? മമ്മൂട്ടിയുടെ ലൈക്ക് കൂട്ടി ആരാധകര്‍ കലിയടക്കി

Nazriya facebook page likesസൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും കൗമാരതാരം നസ്‌റിയ നസീമിന്റെയും ഫെയ്‌സ്ബുക്ക് ഫാന്‍ പേജിലെ ലൈക്കാണ് ഇപ്പോഴത്തെ ചൂടന്‍ വാര്‍ത്ത. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആറ് ലക്ഷത്തില്‍ താഴെയായിരുന്നു മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ ലൈക്ക്. അതേസമയം, 2012 ഡിസംബര്‍ 10ന് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ച നസ്‌റിയയ്ക്കാകട്ടെ ദിവസങ്ങള്‍ക്കകം സൂപ്പര്‍താരങ്ങളുടെ ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് ആറ് ലക്ഷത്തിലേറെ ലൈക്ക് നേടിയത്. ‘ഇന്നലെ വന്നൊരു പീക്കിരി പെണ്ണ്’മമ്മൂട്ടിയെ മറികടന്നാല്‍ ആരാധകര്‍ വെറുതെയിരിക്കുമോ? പിന്നെ നസ്രിയയ്‌ക്കെതിരെ പടയൊരുക്കമായി.
എതിരാളിയെ ലഭിച്ചതോടെ കൂടുതല്‍ കരുത്തുറ്റതായി മാറി. ഇപ്പോള്‍ നസ്രിയയെ മമ്മൂട്ടി വീണ്ടും മറികടന്നു. 6.33 ലക്ഷത്തിലേറെയാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് ലൈക്ക്. മലയാളസിനിമയില്‍ വര്‍ഷങ്ങളായുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ സൂത്രപ്പണി നടത്തിയാണ് നസ്രിയ ലൈക്ക് കൂട്ടിയത്. സമാനമായ പേജുകള്‍ അഡ്മിന്റെ സമ്മതത്തോടെ കൂട്ടിച്ചേര്‍ക്കാനുള്ള (മെര്‍ജ്) ഓപ്ഷന്‍ ഫെയ്‌സ്ബുക്കിലുണ്ട്. ഈ ഓപ്ഷന്‍ ഉപയോഗിച്ചാണ് നസ്രിയ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടിയത്.

നസ്രിയ നസീമിന്റെ വിവിധ ആരാധകരുടെ എണ്‍പതോളം പേജുകളാണ് നസ്രിയ തന്റെ പേജിനോട് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഈ പേജുകള്‍ക്ക് ലഭിച്ച ലൈക്കുകളും നസ്രിയയുടെ പേജിന് ലഭിച്ചു. അതേസമയം, സൂപ്പര്‍താരങ്ങളുമായി മത്സരത്തിനില്ലെന്നും തന്നെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നുമാണ് നസ്രിയ സംഭവത്തോട് പ്രതികരിച്ചത്.